കോഴഞ്ചേരി : ആറൻമുളയിൽ പമ്പയാറ്റിൽ കുളിക്കാനിറങ്ങി കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി. മാവേലിക്കര ചെട്ടികുളങ്ങര കണ്ണമംഗലം വടക്ക് തോണ്ടപ്പുറത്ത് രാജുവിന്റെയും ലൗലിയുടെയും മകൻ എബിൻ മാത്യുവിന്റെ (സോനു - 24) ആണ് മരിച്ചത്. ഇന്നലെ രാവിലെ ഒൻപതരയോടെ പരപ്പുഴ കടവിലെ അപകടസ്ഥലത്ത് നിന്ന് ഇരുപത് അടി അകലെ നിന്നാണ് സോനുവിന്റെ മൃതദേഹം കിട്ടിയത്. പാറയിടുക്കിൽ കുടുങ്ങിക്കിടന്ന മൃതദേഹം ഫയർഫോഴ്സിന്റെ മുങ്ങൽ വിദഗ്ദ്ധർ ഏറെ പണിപ്പെട്ടാണ് പുറത്തെടുത്തത്. പോസ്റ്റുമോർട്ടത്തിനായി ചെങ്ങന്നൂർ ജില്ലാ ആശുപത്രിയിലേക്ക് മാറ്റി.
മാരാമൺ കൺവെൻഷൻ കാണാനിറങ്ങിയ എട്ടംഗ സംഘത്തിലെ യുവാക്കളാണ് അപകടത്തിൽപ്പെട്ടത്. ചെട്ടികുളങ്ങര പേള മൂന്നു പറയിൽ മെഫിൻ വില്ലയിൽ അനിയൻ കുഞ്ഞിന്റെയും ലിജോയുടെയും മക്കളായ മെറിൻ (18), മെഫിൻ (15) എന്നിവരുടെ മൃതദേഹം ഇന്നലെ വൈകിട്ട് കരയ്ക്കെടുത്തിരുന്നു. ഇവർ മുങ്ങുന്നതുകണ്ട് രക്ഷിക്കാനിറങ്ങിയതായിരുന്നു സോനു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |