പത്തംതിട്ട : ജില്ലയിൽ സ്ഥിരതാമസക്കാരായ വനിതകൾക്ക് വനിതാവികസന കോർപ്പറേഷൻ 30 ലക്ഷം രൂപ വരെ സ്വയംതൊഴിൽ വായ്പ നൽകുന്നു. 18നും 55നും ഇടയിൽ പ്രായമുള്ള തൊഴിൽ രഹിതരായ വനിതകൾക്ക് സ്വയം തൊഴിൽ ചെയ്യുന്നതിനായി ആറുശതമാനം പലിശ നിരക്കിൽ വായ്പ അനുവദിക്കും. www.kswdc.org എന്ന വെബ് സൈറ്റിൽ നിന്ന് അപേക്ഷാ ഫാറം ലഭിക്കും. പൂരിപ്പിച്ച അപേക്ഷ ആവശ്യമായ രേഖകൾ സഹിതം പത്തംതിട്ട ജില്ലാ ഓഫീസിൽ നേരിട്ടോ, ജില്ലാ കോർഡിനേറ്റർ, വനിതാവികസന കോർപ്പറേഷൻ, ജില്ലാ ഓഫീസ്, കണ്ണങ്കര , പത്തംതിട്ട 689645 എന്ന മേൽവിലാസത്തിലോ അയയ്ക്കാം. ഫോൺ : 8281552350.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |