ചെങ്ങന്നൂർ: ചെങ്ങന്നൂർ നിവാസികൾക്ക് ആശ്വാസമായി കേന്ദ്രസർക്കാരിന്റെ ഭാരത് അരിയെത്തി. ഇന്നലെ റെയിൽവെ സ്റ്റേഷന് സമീപം നടന്ന യോഗത്തിൽ ഭാരത് അരിയുടെ വിതരണ ഉദ്ഘാടനം ഗോവ മുഖ്യമന്ത്രി പ്രമോദ് സാവന്ത് നിർവഹിച്ചു. ബി.ജെ.പി മണ്ഡലം പ്രസിഡന്റ് പ്രമോദ് കാരയ്ക്കാട് അദ്ധ്യക്ഷനായി. ഡോ.കെ.എസ് രാധാകൃഷ്ണൻ,എം.വി ഗോപകുമാർ, ബി.ഡി.ജെ.എസ് സംസ്ഥാന വൈസ് പ്രസിഡന്റ് സിനിൽ മുണ്ടപ്പള്ളി, ബി.കൃഷ്ണകുമാർ, കെ.ജി. കർത്ത, അനീഷ് മുളക്കുഴ, അജി ആർ നായർ, കലാരമേശ്, ശ്രീജ പത്മകുമാർ, രമേശ് പേരിശേരി, കെ.കെ വിനോദ് തുടങ്ങിയവർ പ്രസംഗിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |