തിരുവല്ല: വേനൽ മഴയിലും കാറ്റിലും കുറ്റൂർ പഞ്ചായത്ത് രണ്ടാം വാർഡിൽ വെൺപാല മന്ത്രയിൽ ജോബി കോശിയുടെ കാർഷികവിളകൾ നശിച്ചു. കഴിഞ്ഞ രാത്രി പെയ്ത കനത്ത മഴയോടൊപ്പം വീശിയടിച്ച കാറ്റിൽ നൂറോളം ഏത്തവാഴകളും 200 മൂടോളം മരച്ചീനിയുമാണ് നശിച്ചത്. വർഷങ്ങളായി കൃഷി ചെയ്യുന്ന ജോബിയുടെ വാഴകൾ കഴിഞ്ഞവർഷത്തെ വെള്ളപ്പൊക്കത്തിലും നശിച്ചിരുന്നു. കടുത്ത വേനലിനെ അതിജീവിച്ചായിരുന്നു കൃഷിയെന്ന് ജോബി പറഞ്ഞു. വൻ സാമ്പത്തിക ബാദ്ധ്യതയിലാണ്. ഇൻഷുറൻസ് ഉൾപ്പെടെ ആനുകൂല്യങ്ങൾ ലഭിക്കാൻ ഏറെ കടമ്പകൾ കാരണം സാധിക്കാതെ പോയെന്നും അദ്ദേഹം പറഞ്ഞു. അപ്പർകുട്ടനാട്ടിൽ കൊയ്ത്ത് അടുത്തിരിക്കുന്ന പാടത്തെ നെൽ കർഷകരും വേനൽമഴയുടെ ആശങ്കയിലാണ്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |