കക്കൂസ് മാലിന്യം നിക്ഷേപിക്കാൻ കുഴിയെടുക്കുന്നതായി പരാതി

Friday 08 May 2026 1:31 AM IST
പള്ളിക്കൽ പോളച്ചിറ ഭാഗത്ത്‌ ജനവാസ മേഖലയിൽ കക്കൂസ് മാലിന്യം നിക്ഷേപിക്കാൻ കുഴിയെടുക്കുന്നുവെന്നു നാട്ടുകാർ പരാതി പറഞ്ഞ കുഴി

പള്ളിക്കൽ : പള്ളിക്കൽ പഞ്ചായത്ത്‌ നാലാം വാർഡിൽ തെങ്ങിനാൽ പടിഞ്ഞാറ് പോളച്ചിറ ഭാഗത്ത്‌ ഒരു പുരയിടത്തിൽ കക്കൂസ് മാലിന്യം നിക്ഷേപിക്കാൻ ആഴത്തിലുള്ള കുഴിയെടുത്തുവെന്നു ആരോപിച്ച് പ്രദേശവാസികൾ പഞ്ചായത്ത്‌ സെക്രട്ടറിയ്ക്ക് പരാതി നൽകി.പ്രദേശവാസികളായ 86 പേര് ഒപ്പിട്ട പരാതിയാണ് പഞ്ചായത്ത്‌ സെക്രട്ടറിയ്ക്ക് ലഭിച്ചത്. പരാതി ലഭിച്ചതിനു പിന്നാലെ പഞ്ചായത്തിൽ നിന്നും ഉദ്യോഗസ്ഥർ സ്ഥലത്തെത്തി പരിശോധന നടത്തുകയും ചെയ്തു.ഇവിടെ മണ്ണെടുക്കുന്നതിനു പഞ്ചായത്ത്‌ അനുമതി നൽകിയിട്ടില്ല എന്നാണ് ലഭ്യമായ വിവരം. പുരയിടം വലിയ തോതിൽ മണ്ണെടുത്തു മാറ്റിയിട്ടുണ്ട്.