ഹോക്കി പരിശീലനം

Friday 15 May 2026 12:29 AM IST

കോന്നി : ജില്ലാ സ്പോർട്സ് കൗൺസിലിന്റെയും പത്തനംതിട്ട ഹോക്കിയുടെയും നേതൃത്വത്തിൽ മലയാലപ്പുഴ എസ്.എൻ.ഡി.പി യു.പി സ്കൂൾ ഗ്രൗണ്ടിൽ നടത്തുന്ന ഹോക്കി പരിശീലനം ജില്ലാ സ്പോർട്സ് കൗൺസിൽ പ്രസിഡന്റ് കെ.അനിൽകുമാർ ഉദ്ഘാടനം ചെയ്തു. മലയാലപ്പുഴ ഹോക്കി അക്കാദമി ചെയർമാൻ മലയാലപ്പുഴ മോഹനൻ അദ്ധ്യക്ഷത വഹിച്ചു. പത്തനംതിട്ട ഹോക്കി സെക്രട്ടറി അമൃത് സോമരാജൻ, മാസ്റ്റേഴ്സ് ഹോക്കി കൺവീനർ പ്രമോദ് താന്നിമൂട്ടിൽ, സുലേഖ.പി , ജയേഷ് ഗോപി, മഞ്ചേഷ് വടക്കിനേത്ത്, ഗ്രാമപഞ്ചായത്ത് അംഗം ശ്യാമള.കെ.ആർ, സ്പോർട്സ് കൗൺസിൽ കോച്ച് അഞ്ജലി കൃഷ്ണൻ എന്നിവർ സംസാരിച്ചു.