ഷോർട്ട് ടേം കോഴ്‌സുകൾ

Saturday 16 May 2026 12:57 AM IST

പത്തനംതിട്ട: മഹാത്മാഗാന്ധി സർവകലാശാല ഡയറക്ടറേറ്റ് ഫോർ അപ്ലൈഡ് ഷോർട്ട് ടേം പ്രോഗ്രാംസ് നടത്തുന്ന വിവിധ അപ്പ്രീസിയേഷൻ കോഴ്‌സുകളിലെ ഒഴിവുള്ള സീറ്റുകളിലേക്ക് 23 വരെ അപേക്ഷിക്കാം. സ്മാർട്ട്‌ഫോൺ വീഡിയോ എഡിറ്റിംഗ് (ഫീസ്: 1000), പ്ലാന്റ് പ്രൊപ്പഗേഷൻ ടെക്‌നിക്‌സ് ആൻഡ് നഴ്‌സറി മാനേജ്‌മെന്റ് (500), കേക്ക് ഡിസൈനിംഗുമായി ബന്ധപ്പെട്ട ഫ്രോസ്റ്റ് ആൻഡ് ഫ്‌ളോർ (1500), പ്രാക്ടിക്കൽ ഇംഗ്ലീഷ് (5000), പൈത്തൺ ജാംഗോ വെബ് ഡെവലപ്‌മെന്റ് (5000) എന്നീ കോഴ്‌സുകളിലാണ് അവസരം. https://forms.gle/PkiHP0PRWBaq6AM47 എന്ന ലിങ്ക് വഴി അപേക്ഷിക്കണം. വിവരങ്ങൾക്ക്: 8078786798, 0481 2733292.