ഇരവിപേരൂരിൽ സ്റ്റുഡന്റ്സ് മാർക്കറ്റ്
Saturday 16 May 2026 12:59 AM IST
ഇരവിപേരൂർ : കൺസ്യൂമർഫെഡ് സ്റ്റുഡന്റ്സ് മാർക്കറ്റ് ഉദ്ഘാടനം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ബിജി നിർവഹിച്ചു. വാർഡ് അംഗം പ്രദീപ് കുമാർ ആദ്യവിൽപന നടത്തി. പ്രമുഖ കമ്പനികളുടെ ബാഗ്, കുട, ടിഫിൻ ബോക്സ്, വാട്ടർ ബോട്ടിൽ, റെയിൻ കോട്ട്, പെൻസിൽ ബോക്സ്, പേന , ത്രിവേണി നോട്ട് ബുക്ക്, ഇക്കോ ഫ്രണ്ട്ലി നോട്ട് ബുക്ക്, ഓഫീസ് സ്റ്റേഷനറി ഉൽപന്നങ്ങൾ എന്നിവ മിതമായ വിലയിൽ ജില്ലയിലെ ത്രിവേണി സൂപ്പർമാർക്കറ്റിലൂടെയും സഹകരണ സംഘം നടത്തുന്ന നീതി സ്റ്റോറിലൂടെയും സ്‌കൂൾ സൊസൈറ്റികളിലൂടെയും ലഭിക്കും. നോട്ടു ബുക്കുകൾക്ക് ഓഫറുണ്ട്. കൺസ്യൂമർഫെഡ് എക്സിക്യൂട്ടീവ് ഡയറക്ടർ ജി.അജയകുമാർ, റീജിയണൽ മാനേജർ ടി.ഡി.ജയശ്രീ, അസിസ്റ്റന്റ് റീജിയണൽ മാനേജർ കെ.വി.ജയൻ, ഓപ്പറേഷൻസ് മാനേജർ പ്രീതി മോഹൻ എന്നിവർ പങ്കെടുത്തു.