ഓറിയന്റേഷൻ പ്രോഗ്രാം

Saturday 16 May 2026 12:04 AM IST

റാന്നി : ഉന്നത വിദ്യാഭ്യാസ രംഗത്ത് വന്നിരിക്കുന്ന പുതിയ മാറ്റങ്ങളെക്കുറിച്ച് ഈ അദ്ധ്യയനവർഷം പ്രവേശനം ആഗ്രഹിക്കുന്ന വിദ്യാർത്ഥികൾക്കും രക്ഷിതാക്കൾക്കും പൊതുജനങ്ങൾക്കും അവബോധം നൽകുന്നതിനായി റാന്നി സെന്റ് തോമസ് കോളേജ് സംഘടിപ്പിക്കുന്ന ഓൺലൈൻ ഓറിയന്റേഷൻ പ്രോഗ്രാം 18 ന് വൈകിട്ട് 7.30 മുതൽ ഗൂഗിൾ മീറ്റിൽ നടക്കും. കോളേജ് പ്രിൻസിപ്പൽ ഡോ.സ്നേഹ എൽസി ജേക്കബ്, ഡോ.രോണി ജെയ്ൻ രാജു, പ്രൊഫസർ ഹരിപ്രിയ.വി എന്നിവർ നേതൃത്വം നൽകും. ലിങ്ക്: https://meet.google.com/rji-ifmo-hiv കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക ഫോൺ​ : 9497282682.