ജംഗിൾ സഫാരി 22ന്
Saturday 16 May 2026 12:06 AM IST
പത്തനംതിട്ട : നാറാണംമൂഴി ഗ്രാമപഞ്ചായത്തും കെ.എസ്.ആർ.ടി.സിയും ബഡ്ജറ്റ് ടൂറിസം സെല്ലും ചേർന്ന് ഗവിയിലേക്ക് ' ജംഗിൾ സഫാരി' 22ന് നടത്തും. രാവിലെ ഏഴിന് കടുമീൻചിറയിൽ നിന്ന് സർവീസ് ആരംഭിക്കും. രാത്രി 8.30ന് തിരികെയെത്തും. ഉച്ചഭക്ഷണം ഉൾപ്പെടെ ഒരാൾക്ക് 1400 രൂപയാണ് നിരക്ക്. കാനനഭംഗി ആസ്വദിച്ചു അഞ്ചുഡാമുകൾക്ക് മുകളിലൂടെയാണ് യാത്ര. ബസിൽ ആകെ 36 സീറ്റുകൾ. പെരുന്തേനരുവി വെള്ളച്ചാട്ടത്തിന് സമീപത്താണ് ബസ് പാർക്ക് ചെയ്യുന്നത്. ആവശ്യക്കാർക്ക് പെരുന്തേനരുവിക്ക് സമീപമുള്ള താമസ സൗകര്യം വിനിയോഗിക്കാം. വിവരങ്ങൾക്ക് ഫോൺ : 9495752710,9995332599.