കർഷകമോർച്ച

Saturday 16 May 2026 12:09 AM IST

പത്തനംതിട്ട : നെല്ലിന്റെ മിനിമം താങ്ങുവില വർദ്ധിപ്പിച്ചത് കേരളം ഉൾപ്പെടെയുള്ള സംസ്ഥാനങ്ങളിലെ നെൽ കർഷകർക്ക് വലിയ ആശ്വാസമേകുമെന്ന് കർഷമോർച്ച സംസ്ഥാന അദ്ധ്യക്ഷൻ ഷാജി രാഘവൻ പറഞ്ഞു. നെല്ലടക്കം 14 കാർഷിക വിളകൾക്ക് താങ്ങുവില വർദ്ധിപ്പിക്കാൻ 2,60,000 കോടി രൂപ കേന്ദ്രസർക്കാർ വകയിരുത്തിയിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു. ഇതുവഴി കർഷകർക്ക് 35,000 കോടി രൂപയുടെ അധിക വരുമാനം ലഭിക്കുമെന്നും കർഷക ക്ഷേമ പദ്ധതികൾ തുടരാൻ മോദി സർക്കാർ പ്രതിജ്ഞാബത്തമാണന്നും മന്ത്രിസഭാ യോഗത്തിനുശേഷം മന്ത്രി അശ്വിനി വൈഷ്ണവ് പറഞ്ഞതായും ഷാജി രാഘവൻ സൂചിപ്പിച്ചു.