പ്രീമെട്രിക് ഹോസ്റ്റൽ പ്രവേശനം
Saturday 16 May 2026 12:15 AM IST
പത്തനംതിട്ട : പട്ടികജാതി വികസന വകുപ്പിന്റെ തിരുവല്ലയിലെ പെൺകുട്ടികളുടെ പ്രീമെട്രിക് ഹോസ്റ്റലിലേക്ക് അഞ്ച് മുതൽ 10 വരെയുള്ള ക്ലാസുകളിലേക്ക് പ്രവേശനം ആരംഭിച്ചു. പട്ടികജാതി വിഭാഗം, പട്ടികവർഗ വിഭാഗം, പിന്നാക്ക വിഭാഗം, ജനറൽ വിഭാഗം എന്നിവയിലേക്കാണ് പ്രവേശനം. എല്ലാ ദിവസവും ട്യൂഷനും ലൈബ്രറി സേവനവും രാത്രികാല പഠനത്തിനും സംരക്ഷണത്തിനുമായി റസിഡന്റ് ട്യൂട്ടറുടെ സേവനവും ലഭിക്കും. മെനു അനുസൃതമായ സമീകൃത ആഹാരം , സ്‌കൂൾ, ഹോസ്റ്റൽ യൂണിഫോമുകൾ, കൃത്യമായ ഇടവേളകളിൽ വൈദ്യപരിശോധന എന്നിവയുണ്ട്. ഫോൺ : 8281081890, 8547630038. scdothiruvella@gmail.com