പ്രതിഷേധം ശക്തം

Wednesday 20 May 2026 12:35 AM IST

പത്തനംതിട്ട : സർക്കാർ ജീവനക്കാരെ മാനദണ്ഡ വിരുദ്ധമായി സ്ഥലം മാറ്റുന്നതിൽ പ്രതിഷേധിച്ച് കേരള എൻ.ജി.ഒ യൂണിയൻ ജില്ലാ ട്രഷറിക്ക് മുന്നിൽ പ്രകടനം നടത്തി. യൂണിയൻ സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം സി.വി.സുരേഷ് കുമാർ ഉദ്ഘാടനം ചെയ്തു. ജില്ലാ ജോയിന്റ് സെക്രട്ടറി പി.ബി.മ​ധു, പി.എൻ.അജി , എസ്.ഷെറീന ബീ​ഗം എന്നിവർ സംസാരിച്ചു.

സഹകരണ ജോയിന്റ് രജിസ്​ട്രാർ ഓഫീസിനു മുന്നിൽ നടന്ന പ്രകടനം യൂണിയൻ ജില്ലാ ജോയിന്റ് സെക്രട്ടറി ആദർശ് കുമാർ ഉദ്ഘാടനം ചെയ്തു. ജില്ലാ വൈസ് പ്രസിഡന്റ് എൽ.അഞ്​ജു , അജി എസ് കുമാർ, ഏരിയ സെക്രട്ടറി ചിനു എസ്.നാ​യർ, എസ്.ശ്രീകുമാർ എന്നിവർ സംസാരിച്ചു.