നായനാർ അനുസ്മരണം
Wednesday 20 May 2026 12:39 AM IST
പത്തനംതിട്ട : സി.പി.എം നേതാവും മുൻ മുഖ്യമന്ത്രിയുമായ ഇ.കെ.നായനാരുടെ 22ാം ചരമവാർഷികത്തോടനുബന്ധിച്ച് ജില്ലാ കമ്മിറ്റി ഓഫീസ് അങ്കണത്തിലുള്ള കൊടിമരത്തിൽ ജില്ലാസെക്രട്ടറി രാജു എബ്രഹാം പതാക ഉയർത്തി. അനുസ്മരണ സമ്മേളനം രാജു എബ്രഹാം ഉദ്ഘാടനം ചെയ്തു. സി.പി.എം പത്തനംതിട്ട ഡി.സി ബ്രാഞ്ച് സെക്രട്ടറി സലിം പി.ചാക്കോ അനുസ്മരണ സമ്മേളനത്തിൽ അദ്ധ്യക്ഷത വഹിച്ചു. കെ.സി രാജഗോപാലൻ , ജി.രാജേഷ് , ബാബു ജോർജ്ജ് ,ഇ.കെ.ഉദയകുമാർ, രാഹുൽ കൃഷ്ണ എന്നിവർ പ്രസംഗിച്ചു.