പ്ലസ്‌ വൺ പ്രവേശനം, ജില്ലയിൽ എല്ലാവർക്കും സീറ്റ്

Wednesday 20 May 2026 12:42 AM IST

പത്തനംതിട്ട : ജില്ലയിൽ എസ്.എസ്.എൽ.സി പരീക്ഷ എഴുതി ഉന്നത വിദ്യാഭ്യാസത്തിന് യോഗ്യരായ എല്ലാവർക്കും പ്ലസ് വൺ അഡ്മിഷൻ ലഭിക്കും.

16,922 സീറ്റുകൾ ആണ് ആകെയുള്ളത്. എച്ച്‌.എസ്‌.ഇയിലെ 14,702 സീറ്റും വി.എച്ച്‌.എസ്‌.ഇയിലെ 2,220 സീറ്റും ചേർന്നുള്ള കണക്കാണിത്‌. എച്ച്‌.എസ്‌.ഇയിൽ ആകെ 296 ബാച്ചാണുള്ളത്‌. എസ്‌.എസ്‌.എൽ.സി പരീക്ഷയെഴുതിയ 9,225 കുട്ടികളിൽ 9,200 പേരാണ്‌ ജില്ലയിൽ വിജയിച്ചത്‌. 99.73 ശതമാനം വിജയം നേടി ജില്ല ഒന്നാമതെത്തിയിരുന്നു. 4720 ആൺകുട്ടികളും 4,480 പെൺകുട്ടികളുമാണ് ജില്ലയിൽ ഉന്നത പഠനത്തിന് യോഗ്യത നേടിയത്. ജില്ലയിൽ ഏറ്റവുമധികം സീറ്റുള്ളത്‌ സയൻസ്‌ കോഴ്‌സിനാണ്‌. തൊട്ടുപിന്നിൽ കൊമേഴ്‌സും ഹ്യൂമാനിറ്റീസുമാണ്‌. വി.എച്ച്‌.എസ്‌.ഇയിൽ 1914 മെറിറ്റ്‌ സീറ്റുകളും 306 മാനേജ്‌മെന്റ്‌ സീറ്റുകളും ഉൾപ്പെടെയാണ്‌ 2,220 സീറ്റുള്ളത്‌. ​ ​