ഷൂട്ടർമാരെ നിയമിക്കണം

Wednesday 20 May 2026 12:46 AM IST

അടൂർ : പന്നികളെ തുരത്താൻ അടൂർ നഗരസഭയിൽ ഷൂട്ടർമാരെ നിയമിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് നഗരസഭയുടെ മുമ്പിൽ സമരം ആരംഭിക്കാൻ കേരള കോൺഗ്രസ് എം തീരുമാനിച്ചു. യോഗത്തിൽ നിയോജകമണ്ഡലം പ്രസിഡന്റ് അജി പാണ്ടിക്കുടി അദ്ധ്യക്ഷത വഹിച്ചു. പത്തനംതിട്ട ജില്ലാ പ്രസിഡന്റ് സജി അലക്സ് ഉദ്ഘാടനം ചെയ്തു. ഡോ.വർഗീസ് പേരയിൽ, കെ.രാജു, തോമസ് മാത്യു, സെക്രട്ടറി തോമസ് പേരയിൽ, ടിബി ജോസഫ്, സജി തോമസ്, സാംസൻ മണ്ണടി, ആർ.രാമകൃഷ്ണൻ, കെ.ഗോപിനാഥപിള്ള, സുനു ഫിലിപ്പ്, എബി കുരുമ്പേലിൽ, ജോസഫ് മാത്യു, റോയി തോമസ് എന്നിവർ പ്രസംഗിച്ചു.