SignIn
Kerala Kaumudi Online
Thursday, 19 September 2024 7.48 AM IST

കേരളകോൺഗ്രസ് എമ്മിൽ നിന്ന് രാജി തുടരുന്നു

Increase Font Size Decrease Font Size Print Page
kerala-con

പത്തനംതിട്ട : ജില്ലയിൽ കേരള കോൺഗ്രസ് എമ്മിൽ നിന്ന് നേതാക്കളുടെ രാജി തുടരുന്നു. ഇന്നലെ ജില്ലാ സെക്രട്ടറിയും സംസ്ഥാന കമ്മിറ്റിയംഗവും കെ. ടി.യു.സി റാന്നി നിയോജകമണ്ഡലം പ്രസിഡന്റുമായ ഷാജി തേക്കാട്ടിൽ രാജിവച്ച് കേരളകോൺഗ്രസ് (ബി) യിൽ ചേർന്നു. അദ്ദേഹത്തോടൊപ്പം പഴവങ്ങാടി മണ്ഡലം പ്രസിഡന്റ് ബേബി പാറയ്ക്കുേമൽ, വെച്ചൂച്ചിറ മുൻ മണ്ഡലം പ്രസിഡന്റ് ബാബു അന്ത്യാകുളം എന്നിവരും രാജിവച്ച് കേരളകോൺഗ്രസ് ബിയിൽ ചേർന്നു. കഴിഞ്ഞാഴ്ച മുതിർന്ന നേതാവ് പി. കെ. ജേക്കബിന്റെ നേതൃത്വത്തിൽ നിരവധിപേർ രാജിവച്ച് കേരളകോൺഗ്രസ് (ബി)യിൽ ചേർന്നിരുന്നു.

കേരളകോൺഗ്രസ് (എം) ജില്ലാ പ്രസിഡന്റ് പാർട്ടിയെ വ്യവസായവൽക്കരിക്കുകയാണെന്ന് ഷാജി തേക്കാട്ടിൽ വാർത്താ സമ്മേളനത്തിൽ ആരോപിച്ചു. ജനങ്ങളുമായി ഒരു ബന്ധവും ഇല്ലാത്ത ആളാണ് ജില്ലാ പ്രസിഡന്റ്. കഴിഞ്ഞ നിയമസഭ തിരഞ്ഞെടുപ്പിൽ റാന്നിയിൽ അഡ്വ.പ്രമോദ് നാരായണന്റെ വിജയത്തിനായി ജില്ലാ പ്രസിഡന്റ് പ്രവർത്തിച്ചിട്ടില്ല. പാർട്ടിവേദികളിൽ സ്ഥാനാർത്ഥിയെ പരിചയപ്പെടുത്താൻ പോലും തയ്യാറായില്ല. റാന്നി പഞ്ചായത്തിൽ ബി. ജെ.പിയുമായുള്ള കൂട്ടുകെട്ട് ജില്ലാ പ്രസിഡന്റ് അറിഞ്ഞാണ്. വ്യക്തിപരമായ താൽപര്യം മാത്രമാണ് ജില്ലാ നേതൃത്വത്തിനുള്ളതെന്നും ഷാജി പറഞ്ഞു. വാർത്താസമ്മേളനത്തിൽ കേരള കോൺഗ്രസ് (ബി) ജില്ലാ പ്രസിഡന്റ് പി.കെ. ജേക്കബ്, ബാബുജോസഫ്, പി. ടി. തോമസ് എന്നിവരും പങ്കെടുത്തു.

അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
TAGS: LOCAL NEWS, PATHANAMTHITTA
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.