പത്തനംതിട്ട : കേരള എൻ.ജി.ഒ യൂണിയൻ ജില്ലാകമ്മിറ്റി നേതൃത്വത്തിൽ ജീവനക്കാർക്കായി ചെസ്,കാരംസ് മത്സരങ്ങൾ സംഘടിപ്പിച്ചു. ജില്ലാ സ്പോർട്സ് കൗൺസിൽ പ്രസിഡന്റ് കെ.അനിൽകുമാർ ഉദ്ഘാടനം ചെയ്തു. യൂണിയൻ ജില്ലാ പ്രസിഡന്റ് സി.വി.സുരേഷ് കുമാർ അദ്ധ്യക്ഷനായിരുന്നു. ജില്ലാസെക്രട്ടറി ഡി.സുഗതൻ, സംസ്ഥാന കമ്മിറ്റി അംഗങ്ങളായ മാത്യു എം.അലക്സ്, എസ്.ലക്ഷ്മി ദേവി, ജില്ലാ ജോയിന്റ് സെക്രട്ടറി എസ്.ബിനു, ജില്ലാ ട്രഷറർ ജി.ബിനുകുമാർ എന്നിവർ സംസാരിച്ചു.
കാരംസിൽ കെ.അനീസും എ.എച്ച്.ലിജുവും (ജില്ലാ പ്രിൻസിപ്പൽ കൃഷി ഓഫീസ്) ചെസ് മത്സരത്തിൽ സി.ബിജുവും (ഗ്രാമപഞ്ചായത്ത് ഓഫീസ്, പുറമറ്റം) ജേതാക്കളായി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |