ചെങ്ങന്നൂർ: എസ്.എൻ.ഡി.പിയോഗം ജനറൽസെക്രട്ടറി പദത്തിലും എസ്.എൻ ട്രസ്റ്റ് സെക്രട്ടറി പദത്തിലും 25 വർഷം പൂർത്തീകരിച്ച വെള്ളാപ്പള്ളി നടേശനെ ആദരിച്ച് ചെങ്ങന്നൂർ എസ്.എൻ.ഡി.പി യൂണിയൻ ഒരുവർഷം നീണ്ടുനിൽക്കുന്ന ആഘോഷങ്ങൾ സംഘടിപ്പിക്കുന്നു. ആഘോഷ പരിപാടികളുടെ യൂണിയൻതല ഉദ്ഘാടനം ഡിസംബർ 5ന് ഉച്ചയ്ക്ക് ശേഷം 2.30ന് യൂണിയൻ ഷോപ്പിംഗ് കോംപ്ലക്സിലെ സരസകവി മൂലൂർ ഹാളിൽ കൊടിക്കുന്നിൽ സുരേഷ് എം.പി നിർവ്വഹിക്കും. ഇതുസംബന്ധിച്ച് നടന്ന യൂണിയൻതല നേതൃയോഗം യൂണിയൻ കൺവീനർ അനിൽ പി.ശ്രീരംഗം ഉദ്ഘാടനം ചെയ്തു. യൂണിയൻ അഡ്.കമ്മിറ്റി അംഗം അനിൽ അമ്പാടി അദ്ധ്യക്ഷത വഹിച്ചു. യൂണിയൻ അഡ്.കമ്മിറ്റി അംഗം ബി.ജയപ്രകാശ്, വൈദികസമിതി ചെങ്ങന്നൂർ യൂണിയൻ മുഖ്യരക്ഷാധികാരി രഞ്ചു അനന്തഭദ്രത്ത്, യൂത്ത്മൂവ്മെന്റ് യൂണിയൻ കൺവീനർ അരുൺ തമ്പി, ധർമ്മസേന കൺവീനർ വിജിൻ രാജ്, വനിതാസംഘം യൂണിയൻ കോഓർഡിനേറ്റർ ശ്രീകല സന്തോഷ്, പ്രസിഡന്റ് ഐഷാപുരുഷോത്തമൻ, വൈസ് പ്രസിഡന്റ് ശ്രീകുമാരി ഷാജി, ട്രഷറർ സുഷമാ രാജേന്ദ്രൻ, വൈദികയോഗം ചെയർമാൻ സൈജു പി.സോമൻ, ജോ.കൺവീനർ സതീഷ് ബാബു എന്നിവർ പ്രസംഗിച്ചു.
യൂണിയൻ അഡ്.കമ്മിറ്റി അംഗം കെ.ആർ.മോഹനൻ കൊഴുവല്ലൂർ സ്വാഗതവും എസ്.ദേവരാജൻ കൃതജ്ഞതയും പറഞ്ഞു.
ആഘോഷങ്ങളുടെ ഭാഗമായി യൂണിയൻ നടപ്പാക്കുന്ന വെള്ളാപ്പള്ളി നടേശൻ കാരുണ്യപദ്ധതിയും വെള്ളാപ്പള്ളി നടേശൻ സ്നേഹഭവനം പദ്ധതിയും കൂടുതൽ ഉപഭോക്താക്കളെ ഉൾപ്പെടുത്തി വിപുലീകരിക്കും. അശരണരും ആലംബഹീനരുമായവർക്ക് ചികിത്സാ ധനസഹായം, പെൻഷൻ പദ്ധതി, വിദ്യാഭ്യാസ ധനസഹായങ്ങൾ എന്നിവ തുടർന്നും നൽകും.
അനിൽ പി.ശ്രീരംഗം,
ചെങ്ങന്നൂർ യൂണിയൻ കൺവീനർ
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |