SignIn
Kerala Kaumudi Online
Friday, 20 September 2024 2.01 AM IST

സി.പി.എം ജില്ലാസമ്മേളനം തുടങ്ങി. ചെമ്പതാക ഉയർന്നു, രക്തസാക്ഷി സ്മരണ ജ്വലിച്ചു

Increase Font Size Decrease Font Size Print Page
cpm
അടൂരിൽ ആരംഭിച്ച സി.പി.എം ജില്ലാസമ്മേളനത്തിന് മുതിർന്ന നേതാവ് ആർ. ഉണ്ണി​കൃഷ്ണപിളള പതാകയുയർത്തുന്നു

അടൂർ : മൂന്നുദിവസം നീണ്ടുനിൽക്കുന്ന സി.പി.എം ജില്ലാസമ്മേളനത്തിന് അടൂരിൽ തുടക്കമായി. സംസ്ഥാനക്കമ്മിറ്റിയംഗം ആർ.ഉണ്ണികൃഷ്ണപിള്ള രക്തപതാക ഉയർത്തിയതോടെ സമ്മേളനനടപടികൾ ആരംഭിച്ചു. പ്രത്യേകം തയ്യാറാക്കിയ രക്തസാക്ഷി മണ്ഡപത്തിൽ പി.ബി. അംഗം എസ്.രാമചന്ദ്രൻപിള്ള, സംസ്ഥാനസെക്രട്ടറിയേറ്റംഗം കെ.ജെ.തോമസ്, ജില്ലാസെക്രട്ടറി കെ.പി.ഉദയഭാനു, സംസ്ഥാനകമ്മിറ്റിയംഗം ആർ.ഉണ്ണികൃഷ്ണപിള്ള എന്നിവർ പുഷ്പചക്രം അർപ്പിച്ചു. കേന്ദ്രകമ്മിറ്റി അംഗങ്ങളായ ഡോ.ടി.എം.തോമസ് ഐസക്ക്, കെ.കെ.ശൈലജ, എ.കെ.ബാലൻ, സംസ്ഥാന സെക്രട്ടറിയേറ്റംഗങ്ങളായ ആനത്തലവട്ടം ആനന്ദൻ, കെ.എൻ.ബാലഗോപാൽ എന്നിവരും സമ്മേള പ്രതിനിധികളും പുഷ്പാർച്ചന നടത്തി. ജില്ലാസെക്രട്ടറിയേറ്റംഗം രാജു ഏബ്രഹാം താത്കാലിക അദ്ധ്യക്ഷനായി. രക്തസാക്ഷിപ്രമേയം ജില്ലാസെക്രട്ടറിയേറ്റംഗം അഡ്വ. ആർ.സനൽകുമാറും അനുശോചനപ്രമേയം ജില്ലാസെക്രട്ടറിയേറ്റംഗം അഡ്വ.ഓമല്ലൂർ ശങ്കരനും അവതരിപ്പിച്ചു. സ്വാഗതസംഘം ചെയർമാൻ പി.ബി.ഹർഷകുമാർ സ്വാഗതം പറഞ്ഞു.

എം.എൽ.എമാരായ പ്രമോദ് നാരായണൻ, മാത്യൂ ടി. തോമസ് എന്നിവരുടെ സാന്നിദ്ധ്യവും സമ്മേളനത്തിൽ ശ്രദ്ധേയമായി. ജില്ലാസെക്രട്ടറി കെ.പി.ഉദയഭാനു പ്രവർത്തനറിപ്പോർട്ട് അവതരിപ്പിച്ചു. തുടർന്ന് ഗ്രൂപ്പ് ചർച്ചയും പൊതുചർച്ചയും നടന്നു. ഇന്ന് രാവിലെ 10ന് പൊതുചർച്ച തുടരും. വൈകിട്ട് ജില്ലാസെക്രട്ടറി കെ.പി.ഉദയഭാനു ചർച്ചയ്ക്ക് മറുപടി നൽകും. സംസ്ഥാനസെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ സംസാരിക്കും. സമ്മേളനത്തിൽ പി.ബി അംഗം എസ്.രാമചന്ദ്രൻപിള്ള, സംസ്ഥാനസെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ, വൈക്കംവിശ്വൻ, ഡോ. തോമസ് ഐസക്ക്, കെ.കെ.ശൈലജ, എ.കെ.ബാലൻ, ആനത്തലവട്ടം ആനന്ദൻ, എം.എം.മണി, കെ.എൻ.ബാലഗോപാൽ, വീണാജോർജ്ജ്, ഒാമല്ലൂർ ശങ്കരൻ, ടി.കെ.ജി.നായർ, ടി.ഡി.ബൈജു, എ.പത്മകുമാർ എന്നിവർ സംസാരിച്ചു.

അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
TAGS: LOCAL NEWS, PATHANAMTHITTA
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.