പത്തനംതിട്ട : ജില്ലാ നെഹ്റുയുവ കേന്ദ്ര, വൃന്ദാവനം എസ്.ഒ.എസ്. എന്നിവയുടെ നേതൃത്വത്തിൽ ദേശീയ കർഷക ദിനാചരണം നടത്തി. കൊറ്റനാട് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് പ്രകാശ് പി.സാം ഉദ്ഘാടനം ചെയ്തു. റെജി ജോസഫ് പുല്ലൂപ്രം, കൊറ്റനാട് പഞ്ചായത്തിലെ മികച്ച കർഷകരായ ഇ.ആർ.നന്ദകുമാർ,പി.സി.ചെറിയാൻ,സി.ജി.വിജയകുമാർ,സാജൻ തടിയിൽ എന്നിവരെ ആദരിച്ചു. എസ്.ഒ.എസ്.രക്ഷാധികാരി കെ.പി.പുരുഷോത്തമൻ നായർ അദ്ധ്യക്ഷത വഹിച്ചു. കെ.അങ്കുർ രാജ്,സുനിൽ കുമാർ,സി.കെ.രാജൻ,സി.കെ.തമ്പി,കെ.ജി.രാജശേഖരൻ,ബിനോജ് ചാക്കോ,ഷിബു കൂടത്തിനാൽ,ഷിബു എന്നിവർ പ്രസംഗിച്ചു.ഗ്രാമ പഞ്ചായത്ത് പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ട പ്രകാശ് പി.സാമിനെ അനുമോദിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |