കോന്നി: ഗവ.മെഡിക്കൽ കോളേജ് റോഡ് നിർമ്മാണത്തിന് ഭൂമി ഏറ്റെടുക്കുന്നതിന്റെ ഭാഗമായി 15ന് അദാലത്ത് നടത്തുമെന്ന് കെ.യു.ജനീഷ് കുമാർ എം.എൽ.എ അറിയിച്ചു.മുരിങ്ങമംഗലം ശബരി ആഡിറ്റോറിയത്തിൽ രാവിലെ 11 ന് അദാലത്ത് നടക്കും. പൊതുമരാമത്ത് നിരത്തു വിഭാഗം ഉദ്യോഗസ്ഥർ, റവന്യൂ ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുക്കും.139 സ്ഥലങ്ങൾ ഏറ്റെടുത്ത് വസ്തു ഉടമകൾക്കുള്ള പണം കൈമാറുന്നതിനുള്ള നടപടിയുടെ ഭാഗമായാണ് അദാലത്ത് നടത്തുന്നത്.139 ഭൂഉടമകൾക്ക് 3.17 കോടി രൂപയാണ് കൈമാറാനായി അനുവദിച്ചിട്ടുള്ളത്. അദാലത്ത് സംബന്ധിച്ച അറിയിപ്പ് വസ്തു ഉടമകൾക്ക് നല്കിയിട്ടുണ്ട്. ആധാരത്തിന്റെ പകർപ്പ്, പാൻ കാർഡ്, ആധാർ കാർഡ്. കരമടച്ച രസീത് എന്നിവയുടെ കോപ്പികൾ, ബാങ്ക് പാസ്സ് ബുക്കിന്റെ ഒന്നാം പേജിന്റെ കോപ്പി, വസ്തുവിന്റെ പ്ലാൻ, ലൊക്കേഷൻ സ്കെച്ച്, പാസ്സ്പോർട്ട് സൈസിലുള്ള ഫോട്ടോ എന്നിവ വസ്തു ഉടമകൾ അദാലത്ത് ദിവസം ഹാജരാക്കണം. അദാലത്തിൽ ഹാജരാക്കുന്ന രേഖകൾ പരിശോധിച്ച ശേഷം പ്രമാണം രജിസ്റ്റർ ചെയ്യുന്ന തീയതി അറിയിക്കും.സംസ്ഥാന ഗവർണർക്കു വേണ്ടി പൊതുമരാമത്ത് നിരത്ത് വിഭാഗം എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ പേരിലേക്കാണ് പ്രമാണം രജിസ്റ്റർ ചെയ്യുന്നത്. പ്രമാണം രജിസ്റ്റർ ചെയ്തു കഴിഞ്ഞാൽ അന്നേ ദിവസം തന്നെ വസ്തുവിന്റെ വില ട്രഷറി വഴി ഉടമയുടെ ബാങ്ക് അക്കൗണ്ടിലേക്ക് കൈമാറും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |