കോന്നി : തണ്ണിത്തോട് ഫോറസ്റ്റ് സ്റ്റേഷന്റെ ആഭിമുഖ്യത്തിൽ ജലദിനത്തോട് അനുബന്ധിച്ചു വിവിധ പരിപാടികൾ സംഘടിപ്പിച്ചു. ഗ്രീൻ വാക്, ജൈവതടയണ നിർമ്മാണം, പരിസ്ഥിതി സൗഹൃദ ക്ലാസ്സ് മുറി എന്നിവയാണ് സംഘടിപ്പിച്ചത്. തടിയും പാറക്കല്ലും മറ്റു പാഴ് വസ്തുക്കളും ഉപയോഗിച്ചു കൊന്നപ്പാറ വി.എൻ.എസ് കോളേജിലെ കോളേജിലെ സുവോളജി, മൈക്രോബയോളജി ഡിപ്പാർട്മെന്റുകളുടെ സഹകരണത്തോടെ കല്ലാറിന്റെ തീരത്തെ പെങ്കിയിൽ ജൈവ തടയണ നിർമ്മിച്ചു.വടശ്ശേരിക്കര റേഞ്ച് ഓഫീസർ ആർ.വിനോദ്, തണ്ണിത്തോട് സ്റ്റേഷൻ ഡെപ്യൂട്ടി റേഞ്ച് ഓഫീസർ എ.നിസാം
സ്റ്റേഷൻ ജീവനക്കാരായ എം.കെ.ഗോപകുമാർ, ആർ.സുനിൽകുമാർ കെ.എസ്.ശ്രീരാജ്, വി.ഗോപകുമാർ, നാരായണൻകുട്ടി, എസ്.പ്രസാദ് കുമാർ, വി.എൻ.എസ് കോളേജ് അദ്ധ്യാപകരായ പ്രവീൺ, അഞ്ജു എന്നിവർ നേതൃത്വം നൽകി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |