പത്തനംതിട്ട : കാതോലിക്കേറ്റ് കോളേജും എം.ജി യൂണിവേഴ്സിറ്റി ബിസിനസ് ഇന്നോവേഷൻ കൗൺസിലും കേരളാ സ്റ്റാർട്ട് അപ്പ് മിഷനും അമൽജ്യോതി എൻജിനിയറിംഗ് കോളേജും ചേർന്ന് പത്തുമുതൽ പന്ത്രണ്ടാം ക്ലാസ് വരെയുള്ള വിദ്യാർത്ഥികൾക്കായി 4 മുതൽ 7 വരെ ശിൽപ്പശാല നടത്തുന്നു. കാതോലിക്കേറ്റ് കോളേജിലെ കോ ഇൻക്യൂബേഷൻ സെന്റർ, ബോട്ടണി, കെമിസ്ട്രി, മാത്സ്, ഫിസിക്സ് ,സുവോളജി എന്നീ സയൻസ് വകുപ്പുകളുടെയും ഐക്യുഎസി എന്നിവയുടെയും നേതൃത്വത്തിലാണ് ശില്പശാല. വിവരസാങ്കേതിക വിദ്യയുടെ സഹായത്തോടെ കച്ചവടസംരംഭങ്ങൾ തുടങ്ങാൻ വിദ്യാർത്ഥികളെ സഹായിക്കുകയാണ് ശില്പശാലയുടെ ലക്ഷ്യം. ഫോൺ : 94452 80892 , 94464 62295.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |