പത്തനംതിട്ട : ഡി.വൈ.എഫ്.എെ സംസ്ഥാന സമ്മേളനത്തിന്റെ സമാപനം കുറിച്ച് പ്രതിനിധി സമ്മേളന നഗർ, സെന്റ് പീറ്റേഴ്സ് ജംഗ്ഷൻ, കാതോലിക്കേറ്റ് കോളജ് ജംഗ്ഷൻ, അഴൂർ പമ്പ് ജംഗ്ഷൻ എന്നിവിടങ്ങളിൽ നിന്ന് റാലികൾ ആരംഭിക്കും.
പ്രതിനിധി സമ്മേളന നഗറിൽ നിന്ന് ആരംഭിക്കുന്ന റാലിയിൽ പെരുനാട്, റാന്നി ഏരിയാ കമ്മിറ്റികളും, മലയാലപ്പുഴ, വെട്ടൂർ, കോന്നി, കോന്നിതാഴം, ഐരവൺ, അരുവാപ്പുലം, കല്ലേലി, കൊക്കാത്തോട്, മൈലപ്ര മേഖല കമ്മിറ്റികളും അണിനിരക്കും. റിംഗ് റോഡിൽ എസ്.പി ഓഫീസ് മുതൽ മേലെ വെട്ടിപ്രം റോഡിൽ വാഹനങ്ങൾ പാർക്ക് ചെയ്യണം.
തിരുവല്ല ,മല്ലപ്പള്ളി, കോഴഞ്ചേരി, ഇരവിപേരൂർ ഏരിയാ കമ്മിറ്റികളും, ഇലന്തൂർ, നാരങ്ങാനം മേഖലാ കമ്മിറ്റികളും സെന്റ് പീറ്റേഴ്സ് ജംഗ്ഷനിൽ ആളെ ഇറക്കി മേലെ വെട്ടിപ്രം ഭാഗത്തേക്കുള്ള റിംഗ് റോഡിൽ വാഹനങ്ങൾ പാർക്ക് ചെയ്യണം.
കാതോലിക്കേറ്റ് കോളജ് ജംഗ്ഷനിൽ പന്തളം, അടൂർ ഏരിയാ കമ്മിറ്റികളും ചെന്നീർക്കര, പ്രാക്കാനം, ഓമല്ലൂർ ഈസ്റ്റ് ,ഓമല്ലൂർ, കൈപ്പട്ടൂർ മേഖലാ കമ്മിറ്റികളും കോളജ് ജംഗ്ഷനിൽ ആളെ ഇറക്കി വാഹനങ്ങൾ മാക്കാംകുന്ന് ചർച്ച് ഗ്രൗണ്ടിൽ പാർക്ക് ചെയ്യണം.
കൊടുമൺ ഏരിയാ കമ്മിറ്റിയിലെയും, കുമ്പഴ, വള്ളിക്കോട്, വി കോട്ടയം, പ്രമാടം, മേഖലാ കമ്മിറ്റികളും അഴൂർ പമ്പിനു സമീപം ആളെ ഇറക്കി റിംഗ് റോഡ്, അഴൂർ പമ്പ് പ്രമാടം റൂട്ടിലും, അഴൂർ പമ്പ് വള്ളിക്കാട് റോഡിലും വാഹനങ്ങൾ പാർക്ക് ചെയ്യണം.
പത്തനംതിട്ട സൗത്ത്, നോർത്ത്, മേഖല കമ്മിറ്റികളിലെ വാർഡ് കമ്മിറ്റികളുടെ നേതൃത്വത്തിൽ ചെറുപ്രകടനങ്ങളായി സ്റ്റേഡിയത്തിൽ എത്തണം.
അപ്ഡേറ്റായിരിക്കാം ദിവസവും ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
വിഴിഞ്ഞം: സ്വകാര്യ പുരയിടത്തിൽ പാർക്ക് ചെയ്തിരുന്ന മൂന്ന് ഇരുചക്രവാഹനങ്ങൾ സാമൂഹ്യവിരുദ്ധർ തീയിട്ട് നശിപ്പിച്ചു.തീ പടർന്ന് സമീപത്തെ മരങ്ങളും കത്തി.വിഴിഞ്ഞം തെന്നൂർക്കോണം
നേമം: അർദ്ധരാത്രിയിൽ ഓട്ടോയിലെത്തിയ മൂന്നംഗസംഘം വർക്ഷോപ്പിൽ ഉറങ്ങിക്കിടന്ന സുഹൃത്തുക്കളായ മൂന്നുപേരെ വെട്ടിപ്പരിക്കേല്പിച്ചു. മാരകമായി പരിക്കേറ്റ ഇവർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ
കർഷകരുടെ സാമ്പത്തിക നഷ്ടവും ക്രമക്കേടും ഇല്ലാതാക്കി കുറ്റമറ്റരീതിയിൽ നെല്ലുസംഭരണം നടത്താനുള്ള നിർദ്ദേശങ്ങൾ അടങ്ങിയ വി.കെ.ബേബി കമ്മിറ്റി റിപ്പോർട്ടിൽ സർക്കാർ തീരുമാനം
തിരുവനന്തപുരം: തിരുവിതാംകൂർ സഹകരണ സംഘത്തിൽ പൊലീസ് റെയ്ഡ് നടത്തി. നിക്ഷേപത്തട്ടിപ്പിനിരയായവർ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് കഴിഞ്ഞദിവസം ഫോർട്ട് പൊലീസ് പരിശോധന
Lorem ipsum dolor sit amet consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.