SignIn
Kerala Kaumudi Online
Friday, 20 September 2024 12.39 AM IST

കഞ്ചാവ് വിൽപ്പന ചോർത്തിയെന്ന് ആരോപിച്ച് യുവാവിനെ കുത്തിപ്പരിക്കേൽപ്പിച്ചു

Increase Font Size Decrease Font Size Print Page
attack
ആക്രമണത്തിൽ പരിക്കേറ്റ തോമസ് ജോസഫ്

തിരുവല്ല: കഞ്ചാവ് വിൽപ്പന സംബന്ധിച്ച രഹസ്യവിവരം എക്‌സൈസ് സംഘത്തിന് ചോർത്തിയെന്ന് ആരോപിച്ച് യുവാവ് അയൽവാസിയെ കുത്തിപ്പരിക്കേൽപ്പിച്ചു. കിഴക്കൻ മുത്തൂർ നാട്ടുകടവ് പയ്യാംപ്ലാത്ത വീട്ടിൽ തോമസ് ജോസഫ് (39) നാണ് കുത്തേറ്റത്. നാട്ടുകടവിന് സമീപം ഇന്നലെ രാത്രി 10 മണിയോടെയായിരുന്നു സംഭവം. തോമസിന്റെ ഇടതുകൈയുടെ തോളിനും നെറ്റിക്കും ആഴത്തിൽ മുറിവുണ്ട്. നാല് മുറിവുകൾ മുഖത്തുണ്ട്. തിരുവല്ല താലൂക്ക് ആശുപത്രിയിലെത്തിച്ച് പ്രാഥമിക ചികിത്സ നൽകിയശേഷം കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. അപകടനില തരണം ചെയ്തുവെന്ന് ആശുപത്രി വൃത്തങ്ങൾ അറിയിച്ചു. അയൽവാസിയായ രാഹുൽരാജിനെതിരെ കഞ്ചാവ് കൈവശം വച്ചതിന് എക്‌സൈസ് കേസെടുത്തിട്ടുണ്ട്. മൂന്നുമാസം മുമ്പ് ഇയാളുടെ ബൈക്ക് കഞ്ചാവ് സഹിതം എക്‌സൈസ് പിടിച്ചെടുത്തിരുന്നു. തോമസിന്റെ വീടിന് മുന്നിലെ വഴിയിലിരുന്ന ബൈക്ക് പിടികൂടിയത് തോമസ് ഒറ്റുകൊടുത്തിട്ടാണെന്ന് ആരോപിച്ചാണ് അക്രമമെന്നാണ് പ്രാഥമിക നിഗമനം. പ്രതി ഒളിവിലാണ്.

അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
TAGS: LOCAL NEWS, PATHANAMTHITTA
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.