പന്തളം: ചങ്ങാതി റെസിഡെന്റ്സ് അസോസിയേഷൻ ഭാരതീയ ചികിത്സാവകുപ്പ് പത്തനംതിട്ടയുമായി ചേർന്നു നടത്തുന്ന ആയുർവേദ മെഡിക്കൽ ക്യാമ്പ് അമപ്പുറത്തുള്ള സി.ആർ.എ ഹാളിൽ ഇന്ന് നടക്കും. രാവിലെ 9.30ന് നഗരസഭാദ്ധ്യക്ഷ സുശീല സന്തോഷ് ക്യാമ്പ് ഉദ്ഘാടനം ചെയ്യും. നഗരസഭാ ഉപാദ്ധ്യക്ഷ യു.രമ്യ, കൗൺസിലർ പന്തളം മഹേഷ് എന്നിവർ പ്രസംഗിക്കും. കൊവിഡാനന്തര, മഴക്കാലപൂർവ രോഗങ്ങൾ ഉൾപ്പെടെയുള്ള രോഗങ്ങൾക്കുള്ള മരുന്നുകൾ ക്യാമ്പിൽ ലഭിക്കും. തോന്നല്ലൂർ ആയുർവേദാശുപത്രിയിലെ ഡോ.അനുപമയുടെ നേതൃത്വത്തിൽ ഡോക്ടർമാരും പാരാമെഡിക്കൽ സ്റ്റാഫുകളും പങ്കെടുക്കും. മരുന്നുകളും ക്യാമ്പിൽ ലഭ്യമായിരിക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |