കോന്നി: അരുവാപ്പുലം പഞ്ചായത്തിലെ കൊക്കാത്തോട് കോട്ടാംപാറ ആദിവാസി കോളനി റോഡുനിർമ്മാണത്തിന് തുടക്കമായി. ജില്ലാ പഞ്ചായത്തിന്റെ വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി അനുവദിച്ച 10 ലക്ഷം രൂപ വിനിയോഗിച്ചാണ് റോഡ് വികസിപ്പിക്കുന്നത്. കൊക്കാത്തോട് എസ്.എൻ.ഡി.പി ജംഗ്ഷനിൽ നിന്നും കോളനിയിലേക്കുള്ള റോഡാണ് സഞ്ചാരയോഗ്യമാക്കുന്നത്. കോളനിയിലെ 17 കുടുംബങ്ങൾ ഉൾപ്പെടെ 150ഓളം കുടുംബങ്ങളുടെ ആശ്രയമായി മൺപാതയായി തുടരുന്ന റോഡിലൂടെ വാഹനയാത്രയും കാൽനടയാത്രയും ബുദ്ധിമുട്ടിലാണ്. വശങ്ങളിൽ ഭിത്തികൾ നിർമ്മിച്ചും ഇന്റർ ലോക്ക് പാകിയുമാണ് റോഡ് സഞ്ചാര യോഗ്യമാക്കുന്നത്. ജില്ലാ പഞ്ചായത്ത് അംഗം ജിജോ മോഡി നിർമ്മാണ പ്രവർത്തനങ്ങൾ ഉദ്ഘാടനം ചെയ്തു. അരുവാപ്പുലം പഞ്ചായത്ത് വൈസ് പ്രസിഡന്റ് മണിയമ്മ രാമചന്ദ്രൻ അദ്ധ്യക്ഷത വഹിച്ചു. പഞ്ചായത്ത് അംഗങ്ങളായ ജോജു വർഗീസ്, വി.കെ രഘു,പൊതുപ്രവർത്തകരായ എൻ.ജി മോഹനൻ, കെ.വി സുനിൽകുമാർ, രമാ പ്രദീപ് അസിസ്റ്റന്റ് എൻജിനീയർ ശ്യാം എന്നിവർ സംസാരിച്ചു. -
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |