പത്തനംതിട്ട : കേരള ബാങ്ക് എംപ്ലോയീസ് കോൺഗ്രസ് ജില്ലാസമ്മേളനം ആന്റോ ആന്റണി എം.പി ഉദ്ഘാടനംചെയ്തു. ജില്ലാവർക്കിംഗ് പ്രസിഡന്റ് ലെനിമോൾ ഉമ്മൻ അദ്ധ്യക്ഷത വഹിച്ചു. ഡി.സി.സി വൈസ് പ്രസിഡന്റ് എ.സുരേഷ് കുമാർ മുഖ്യ പ്രഭാഷണം നടത്തി. ജനറൽ സെക്രട്ടറി കെ.ജി.അജിത് കുമാർ, എസ്.സുനിൽ കുമാർ, ടി.കെ.സനിൽ കുമാർ, മണ്ണടി പരമേശ്വരൻ, ഒ.കെ.തങ്കമ്മ, ഏബ്രഹാം മാത്യു, കെ. രാജേഷ് എന്നിവർ സംസാരിച്ചു. ഭാരവാഹികളായി ടി.കെ.സനിൽകുമാർ (പ്രസിഡന്റ്), രാധാകൃഷ്ണകുറുപ്പ് (വർക്കിംഗ് പ്രസിഡന്റ് ), കെ.ജി.അജിത്കുമാർ (ജനറൽ സെക്രട്ടറി), ജി.അജികുമാർ (സെക്രട്ടറി), പി.പി.ഷാജഹാൻ, കെ.രാജേഷ്, എസ്.ബിന്ദു (വൈസ് പ്രസിഡന്റുമാർ), എം.ടി.കുര്യാക്കോസ്, എസ്.അരുൺ, എസ്.കാസിം, ജെ.അജിത (ജോ.സെക്രട്ടറിമാർ) , സിജി ഗോപാൽ (ട്രഷറർ) എന്നിവരെ തിരഞ്ഞെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |