മല്ലപ്പള്ളി : സീനിയർ ചേംബർ മല്ലപ്പള്ളി ലീജിയന്റെ ആഭിമുഖ്യത്തിൽ മല്ലപ്പള്ളി പഞ്ചായത്തിലെയും സമീപ പ്രദേശങ്ങളിലെയും വിവിധ സ്കൂളുകളിലെ വിദ്യാർത്ഥികൾ വഴി ആയിരം മാവിൻ തൈകൾ നടുന്ന എന്റെ തേന്മാവ് പദ്ധതിയുടെ ഉദ്ഘാടനം സെന്റ് ഫിലോമിനാസ് സ്കൂളിൽ അഡ്വ. ജോബ് മൈക്കിൾ എം.എൽ.എ നിർവഹിച്ചു. പ്രസിഡന്റ് ജോൺസ് വർഗീസ് അദ്ധ്യക്ഷത വഹിച്ചു. കുഞ്ഞുകോശി പോൾ , പ്രൊഫ. ഏബ്രഹാം ജോർജ് , ഹെഡ്മിസ്ട്രസ് സിസ്റ്റർ ലിൻസ് മേരി തിരുനിലം, സിസ്റ്റർ ഫിൻസി പറപ്പള്ളിൽ, റജി ശമുവേൽ , ജോൺ തോമസ്, ഡോ.സജി ചാക്കോ , തോമസ് ജോർജ് , ബെന്നി പാറേൽ , സെബാൻ.കെ.ജോർജ് , സാബു ജോസഫ്, രാജൻ കെ.ജോർജ് , കുഞ്ഞുമോൾ സാബു ,ശ്രീജ ജോൺസ്, സ്വപ്ന മറിയം കോശി എന്നിവർ പ്രസംഗിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |