SignIn
Kerala Kaumudi Online
Thursday, 19 September 2024 4.28 AM IST

കാറ്റിൽ വീട് തകർന്നുവീണു

Increase Font Size Decrease Font Size Print Page
veedu

ചെങ്ങന്നൂർ: ശക്തമായ മഴയിലും കാറ്റിലും വീട് പൂർണമായി തകർന്നു. പാണ്ടനാട് പടിഞ്ഞാറ് വടക്കെത്തറ പടിഞ്ഞാറേതിൽ പി.ആനന്ദന്റെ വീടാണ് തകർന്നത്. ഇന്നലെ രാവിലെ 6.30നാണ് സംഭവം.

വീട് തകർന്ന് വീണപ്പോൾ ആനന്ദന്റെ മകനും മരുമകളും ചെറുമകളും വീട്ടിൽ ഉണ്ടായിരുന്നു.ശബ്ദം കേട്ടതോടെ മൂന്നുപേരും വീടിന് പുറത്തേക്കോടി രക്ഷപ്പെട്ടു. 40വർഷം പഴക്കമുള്ള വീട് അപകടാവസ്ഥയിലായതിനെ തുടർന്ന് 69 വയസുള്ള ആനന്ദനും 66 വയസുള്ള ഭാര്യയും വീടിനു സമീപം ടാർപോളിൻ ഷെഡ് കെട്ടിയാണ് താമസിച്ചിരുന്നത്. ഇതിനാൽ വൻ അപകടം ഒഴിവായി. കൂലിപ്പണിക്കാരായ ആനന്ദനും മകനും ലൈഫ് പദ്ധതിയിൽ വീട് ലഭിക്കുന്നതിനായി അപേക്ഷ നൽകിയിരുന്നു. എന്നാൽ ലിസ്റ്റിൽ ഉൾപ്പെട്ടിട്ടില്ല.

അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
TAGS: LOCAL NEWS, PATHANAMTHITTA
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.