തെങ്ങമം : വായനപക്ഷാചരണത്തിന്റെ ഭാഗമായി കൈതയ്ക്കൽ ബ്രദേഴ്സ് ഗ്രന്ഥശാല ആൻഡ് സാംസ്കാരിക കേന്ദ്രം സംഘടിപ്പിക്കുന്ന പരിപാടികളുടെ ഭാഗമായുള്ള പി.എൻ. പണിക്കർ അനുസ്മരണവും വായനദിനാഘോഷവും സാഹിത്യകാരൻ കൈതയ്ക്കൽ സോമക്കുറുപ്പ് ഉദ്ഘാടനം ചെയ്തു. ഗ്രന്ഥശാല അങ്കണത്തിൽ ഓർമ്മമരം നടീൽ, അക്ഷരദീപം തെളിയിക്കൽ തുടങ്ങി വിവിധ പരിപാടികൾ സംഘടിപ്പിച്ചു. ബ്രദേഴ്സ് പ്രസിഡന്റ് വിമൽ കൈതയ്ക്കൽ അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി ജയകുമാർ.പി, ട്രഷറർ വിമൽ കുമാർ.എസ്, വനിതാവേദി പ്രസിഡന്റ് രാജി.ജെ, സെക്രട്ടറി ജയലക്ഷ്മി.ടി, ട്രഷറർ ചിന്നു വിജയൻ, ബാലവേദി സെക്രട്ടറി സാഹിത്യ.വി.എം എന്നിവർ സംസാരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |