മല്ലപ്പള്ളി : പൂവനാൽക്കടവ് - ചെറുകോൽപ്പുഴ റോഡിൽ എഴുമറ്റൂർ പോസ്റ്റോഫീസ് കവലയിലുള്ള മരുതിയിൽ ഇടപിരിഞ്ഞ ചേലമരം കൗതുകത്തിനൊപ്പം തണലുമാണ്. 70 വർഷത്തെ പാരമ്പര്യമാണ് ഈ മരത്തിനുള്ളത്. 1989 വരെ മരുതിമരമായിരുന്നു ഉണ്ടായിരുന്നത്. പിന്നീട് മരുതിയെ ചുറ്റി വളർന്ന ചേലമരം ഇപ്പോൾ മരുതിയെ പൂർണ്ണമായി മൂടപ്പെട്ട് പടുവൃക്ഷമായി മാറി. തായ് വേരുകൾക്ക് നാശമുണ്ടായി എന്ന നിഗമനത്താലും സമീപത്തു കൂടി വൈദ്യുതി കമ്പികൾ ഉള്ളത് കണക്കിലെടുത്തും 2015ൽ ഈ മരം മുറിച്ചുമാറ്റുന്നതിന് എഴുമറ്റൂർ പഞ്ചായത്ത് ഭരണസമിതി നീക്കം നടത്തിയിരുന്നു. എന്നാൽ പ്രദേശവാസികളുടെ പ്രതിഷേധം മൂലം മരത്തിന്റെ ജീവൻ കാക്കാനായി. എഴുമറ്റൂർ പോസ്റ്റോഫീസ് ജംഗ്ഷന്റെ അടയാളം കൂടിയായ ഈ മരം ഇപ്പോൾ പ്ലാറ്റിനം ജൂബിലിയുടെ നിറവിലാണ്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |