തിരുവല്ല : ഒാണം അവധി അടിപൊളിയാക്കാൻ ടൂർ പാക്കേജുമായി കെ.എസ്.ആർ.ടി.സി. ജില്ലയിലെ വിവിധ ഡിപ്പോകളിൽ നിന്ന് ഓണക്കാല വിനോദയാത്രകൾ പുറപ്പെടും. ആദ്യയാത്ര 9ന് തുടങ്ങും. കുമരകം ഹൗസ് ബോട്ട്, മലക്കപ്പാറ, പൊന്മുടി, തെന്മല - പാലരുവി, കടൽയാത്ര, മൺറോതുരുത്ത്, മൂന്നാർ, മലക്കപ്പാറ എന്നിവിടങ്ങളിലേക്കാണ് ഉല്ലാസയാത്രകൾ. കൂടാതെ പഞ്ചപാണ്ഡവ ക്ഷേത്ര ദർശനം, വേളാങ്കണ്ണി, മണർകാട് പള്ളി എന്നീ തീർത്ഥാടന യാത്രകളും ക്രമീകരിച്ചിട്ടുണ്ട്. ഓണക്കാലത്ത് കെ.എസ്.ആർ.ടി.സി. ബഡ്ജറ്റ് ടൂറിസം സെൽ വ്യത്യസ്തമായ വിവിധ യാത്രകളാണ് ടൂർ പാക്കേജിൽ ഉൾപ്പെടുത്തിയിട്ടുള്ളത്.
വിശദ വിവരങ്ങൾക്ക് : ജില്ലാ കോർഡിനേറ്റർ: 9744348037,
തിരുവല്ല: 9744348037,9074035832.
പത്തനംതിട്ട: 9495752710, 9847042507. അടൂർ: 9995195076, 9447302611.
തിരുവല്ലയിൽ നിന്നുള്ള ട്രിപ്പുകൾ
9ന് ഇഞ്ചതൊട്ടി - മാമലകണ്ടം - മാങ്കുളം - ആനകുളം - ലക്ഷ്മി എസ്റ്റേറ്റ്, പഞ്ചപാണ്ഡവ ക്ഷേത്രദർശൻ എന്നിവ നടക്കും. 10ന് മൺറോതുരുത്ത് - 650രൂപ, 11ന് കുമരകം - 1000 രൂപ, 17ന് കൊച്ചിയിൽ ക്രൂയിസ് കപ്പൽയാത്ര - 3049 രൂപ, മൂന്നാർ - 1500 രൂപ, 18ന് ഇടുക്കി - 675 രൂപ, 21ന് മലക്കപ്പാറ - 770 രൂപ, 25ന് തെന്മല - 1000 രൂപ,
പത്തനംതിട്ടയിൽ നിന്നുള്ള ട്രിപ്പുകൾ
9ന് മലക്കപ്പാറ, 10ന് വാഗമൺ, 11ന് പൊന്മുടി, 18ന് കുമരകം, 28ന് മൺറോതുരുത്ത്.
അടൂർ നിന്നുള്ള ട്രിപ്പുകൾ
9ന് വീഗാലാൻഡ്, 10ന് മൂന്നാർ / മലക്കപ്പാറ, 11ന് കുമരകം, 18ന് ക്രൂയിസ് കപ്പൽയാത്ര, 21ന് പൊന്മുടി, 25ന് ഇടുക്കി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |