പത്തനംതിട്ട : അഖിലേന്ത്യാ സഹകരണ വാരാഘോഷത്തിന്റെ സംസ്ഥാനതല സമാപനം നവംബർ 20ന് നടത്തുന്നതുമായി ബന്ധപ്പെട്ട സ്വാഗതസംഘ രൂപീകരണയോഗം സംസ്ഥാന സഹകരണ യൂണിയൻ ചെയർമാൻ കോലിയക്കോട് എൻ.കൃഷ്ണൻ നായർ ഉദ്ഘാടനം ചെയ്തു. സംസ്ഥാന സഹകരണ യൂണിയൻ ഭരണസമിതി അംഗം പി.ജെ. അജയകുമാർ അദ്ധ്യക്ഷതവഹിച്ചു. നിർമ്മല ടീച്ചർ, എസ്.വി.പ്രസന്ന കുമാർ, മുണ്ടിയപ്പള്ളി തോമസ്, പത്തനംതിട്ട ജില്ലാ സഹകരണ സംഘം ജോയിന്റ് രജിസ്ട്രാർ എം.പി.ഹിരൺ എന്നിവർ സംസാരിച്ചു. ആർ.സനൽ കുമാർ വിവിധ കമ്മിറ്റികളുടെ പാനൽ അവതരിപ്പിച്ചു.
യോഗത്തിൽ റാന്നി സർക്കിൾ സഹകരണ യൂണിയൻ ചെയർമാൻ പി.ആർ.പ്രസാദ്, അടൂർ സർക്കിൾ സഹകരണ യൂണിയൻ ചെയർമാൻ പി.ബി.ഹർഷകുമാർ, കൺസ്യൂമർഫെഡ് ഭരണസമിതി അംഗം ജി.അജയകുമാർ, ജോയിന്റ് ഡയറക്ടർ എം.എൻ.രാംദാസ്, ഡെപ്യൂട്ടി രജിസ്ട്രാർ (ഭരണം) സി.റ്റി.സാബു, അസിസ്റ്റന്റ് രജിസ്ട്രാർമാർ (ജനറൽ), ജില്ലയിലെ വിവിധ സഹകരണ സംഘങ്ങളിലെ പ്രസിഡന്റുമാർ, സെക്രട്ടറിമാർ, സഹകരണ വകുപ്പ് ജീവനക്കാർ തുടങ്ങിയവർ പങ്കെടുത്തു. തിരുവല്ല ഇടിഞ്ഞില്ലത്തുള്ള വിജയ കൺവെൻഷൻ സെന്ററിലാണ് സഹകരണ വാരാഘോഷ സമാപന പരിപാടികൾ നടക്കുക.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |