പത്തനംതിട്ട : ഭൂപരിഷ്കരണ നിയമത്തിലൂടെ മുഴുവൻ ഭൂരഹിതർക്കും ഭൂമി ലഭ്യമാക്കണമെന്ന് ആവശ്യപ്പെട്ട് സംസ്ഥാനത്തുടനീളം പ്രചരണം നടത്താൻ സാംബവ മഹാസഭ വാർഷിക ജനറൽ ബോഡി യോഗം തീരുമാനിച്ചു. സംസ്ഥാന പ്രസിഡന്റ് സോമൻ പാമ്പായിക്കോട് അദ്ധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി ശിവൻ കദളി സംഘടനാറിപ്പോർട്ട് അവതരിപ്പിച്ചു. വൈസ് പ്രസിഡന്റ് വി.കെ.സുരേഷ്ബാബു, കെ.ഡി.സുധീർ, കെ.എെ. കൃഷ്ണൻകുട്ടി തുടങ്ങിയവർ സംസാരിച്ചു. രക്ഷാധികാരിയായി കെ.കെ. സഹദേവൻ, യൂത്ത്മൂവ്മെന്റ് സംസ്ഥാന പ്രസിഡന്റായി എം.ആർ.യദുകൃഷ്ണൻ, വനിതാസമാജം സംസ്ഥാന പ്രസിഡന്റായി സി.പി. പ്രവീണബായി എന്നിവരെ തിരഞ്ഞെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |