SignIn
Kerala Kaumudi Online
Thursday, 19 September 2024 3.12 AM IST

ഗുരുദേവ ദർശനങ്ങൾ മനുഷ്യമനസിനെ നിർമ്മലമാക്കും: ചിറ്റയം ഗോപകുമാർ

Increase Font Size Decrease Font Size Print Page
s

ചെങ്ങന്നൂർ: അന്ധകാര ജഡിലമായ ഒരു കാലഘട്ടത്തിൽ മനുഷ്യമനസുകളെ ചിന്തിപ്പിക്കുകയും വെളിച്ചത്തിലേക്ക് നയിക്കുകയും ചെയ്തത് ശ്രീനാരായണ ഗുരുദേവനാണെന്നും ജാതി മത ചിന്തകൾ കൂടിവരുന്ന ഇക്കാലത്ത് മനുഷ്യമനസിനെ നിർമ്മലമാക്കാൻ ശ്രീനാരായണ ദർശനങ്ങൾക്ക് കഴിയുമെന്നും ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ പറഞ്ഞു. എസ്.എൻ.ഡി.പി യോഗം ചെങ്ങന്നൂർ യൂണിയനിലെ 1857-ാം നമ്പർ പാണ്ടനാട് നോർത്ത് ശാഖയുടെ ആഭിമുഖ്യത്തിൽ ആരംഭിച്ച ഒന്നാമത് പാണ്ടനാട് നോർത്ത് ശ്രീനാരായണ കൺവെൻഷൻ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. യൂണിയൻ ചെയർമാൻ അനിൽ അമ്പാടി അദ്ധ്യക്ഷത വഹിച്ചു. കൺവീനർ അനിൽ പി. ശ്രീരംഗം യൂണിയന്റെ ഗ്രാന്റ് വിതരണവും മുഖ്യപ്രഭാഷണവും നടത്തി. കോടുകുളഞ്ഞി വിശ്വധർമ്മ മഠാധിപതി ശിവബോധാനന്ദ സ്വാമി അനുഗ്രഹ പ്രഭാഷണം നടത്തി. പാണ്ടനാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജെയിൻ ജിനു, വൈസ് പ്രസിഡന്റ് മനോജ് കുമാർ. കെ, യൂണിയൻ അഡ്.കമ്മിറ്റി അംഗങ്ങളായ എസ്. ദേവരാജൻ, കെ. ആർ.മോഹനൻ, ബി. ജയപ്രകാശ് തൊട്ടാവാടി, സുരേഷ് വല്ലന, അനിൽ കണ്ണാടി, ബ്ലോക്ക് പഞ്ചായത്ത് അംഗം രശ്മി സുഭാഷ്, പാണ്ടനാട് ഗ്രാമപഞ്ചായത്ത് അംഗം ഷൈലജ രഘുറാം, ശ്രീകല ശിവനുണ്ണി, ശാഖാ വനിതാസംഘം പ്രസിഡന്റ് സുജ സഹദേവൻ, ശാഖാ യൂത്ത്മൂവ് മെന്റ് പ്രസിഡന്റ് സുധിൻ എസ്.ദേവൻ എന്നിവർ പ്രസംഗിച്ചു. ശാഖാ പ്രസിഡന്റ് സജിത സജൻ സ്വാഗതവും ശാഖാ സെക്രട്ടറി രജനി സുരേഷ് നന്ദിയും പറഞ്ഞു. തുടർന്ന് ഗുരുവിന്റെ ഈശ്വരീയത എന്ന വിഷയത്തിൽ വൈക്കം മുരളി പ്രഭാഷണം നടത്തി.
ഇന്ന് വൈകിട്ട് 6.30 ന് കുടുംബജീവിതവും ആരോഗ്യവും ഗുരുദേവ ദർശനത്തിലൂടെ എന്ന വിഷയത്തിൽ ഡോ.ധന്വന്തരൻ വൈദ്യൻ ഇടുക്കിയും സമാപനദിവസമായ 30ന് വൈകിട്ട് 6.30 ന് അവധൂതന്റെ ആവിർഭാവം മുതൽ അന്തർധാനം വരെ എന്ന വിഷയത്തിൽ ഡോ.എം.എം.ബഷീറും പ്രഭാഷണം നടത്തും. കൺവെൻഷനോടനുബന്ധിച്ച് ശാഖ വക ഗുരുക്ഷേത്രത്തിൽ അഷ്ടദ്രവ്യമഹാഗണപതിഹോമം, മഹാമൃത്യുഞ്ജയ ഹോമം, വിശ്വശാന്തിഹവനം, ശാരദപൂജ, ഗുരുപുഷ്പാഞ്ജലി, ഗുരുപൂജ തുടങ്ങിയ വിശേഷാൽ പൂജകൾ വൈദികയോഗം ചെങ്ങന്നൂർ യൂണിയന്റെ നേതൃത്വത്തിൽ നടക്കും. എല്ലാ ദിവസവും അന്നദാനവും രാത്രി 9.15 മുതൽ കുട്ടികളുടെ വിവിധ കലാപരിപാടികളും നടക്കും.

അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
TAGS: LOCAL NEWS, PATHANAMTHITTA
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.