കോഴഞ്ചേരി : ആറൻമുളവാസ്തുവിദ്യാ ഗുരുകുലം കരകൗശല രൂപരചനയും വികസനവും എന്ന വിഷയത്തിൽ സംഘടിപ്പിച്ച ഏകദിന ശില്പശാല ജില്ലാകളക്ടർ ഡോ.ദിവ്യ എസ്.അയ്യർ ഉദ്ഘാടനം ചെയ്തു.
ഡോ.ജി.ശങ്കർ അദ്ധ്യക്ഷത വഹിച്ചു.
ഇന്ത്യ ഹെറിറ്റേജ് മ്യൂസിയം ഫീൽഡ് സ്കൂൾ കൺവീനർ ഡോ.ബി.വേണുഗോപാൽ, തിരുവനന്തപുരം കോളേജ് ഒഫ് ആർക്കിടെക്ചർ ഡിസൈൻ വകുപ്പ് മേധാവി പ്രൊഫ.ജെ.അനുജ, കെ.എസ്.ഐ.ഡി മുൻ എക്സിക്യൂട്ടീവ് ഡയറക്ടർ ഗിരീഷ് പ്ലാവിള, ആറൻമുളപള്ളിയോട സേവാസംഘം സെക്രട്ടറി പാർത്ഥസാരഥി ആർ.പിള്ള, മുൻ സെക്രട്ടറി പി.ആർ.രാധാകൃഷ്ണൻ, എറണാകുളം മൂഴിക്കുളം ശാല പ്രസിഡന്റ് ടി.ആർ.പ്രേംകുമാർ, പയ്യന്നൂർ ഫോക് ലാൻഡ് ചെയർമാൻ ഡോ.വി.ജയരാജൻ തുടങ്ങിയവർ പ്രബന്ധങ്ങൾ അവതരിപ്പിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |