പത്തനംതിട്ട : ഡിഫറന്റ്ലി ഏബിൾഡ് പേഴ്സൺസ് ആൻഡ് പേരന്റ്സ് അസോസിയേഷൻ ഒഫ് കേരളയുടെ വാർഷിക കുടുംബസംഗമം അഡ്വ. പ്രമോദ് നാരായൺ എം.എൽ.എ ഉദ്ഘാടനം ചെയ്തു.
അസോസിയേഷൻ രക്ഷാധികാരി സാമുവൽ പ്രക്കാനം അദ്ധ്യക്ഷത വഹിച്ചു. ഭക്ഷ്യധാന്യ കിറ്റ് വിതരണം മുനിസിപ്പൽ കൗൺസിലർ സിന്ധു അനിൽ നിർവഹിച്ചു. എസ്.എൻ കോളേജ് പ്രിൻസിപ്പൽ പ്രൊഫ.മാലൂർ മുരളീധരൻ മുഖ്യപ്രഭാഷണം നടത്തി. കെ.എം.രാജ, കെ.സിയാദ്, വർഗീസ് പേരയിൽ, ബേബിക്കുട്ടി ഡാനിയേൽ, കെ.മന്മഥൻ നായർ, അനിത ആർ.പിള്ള, ഹാജിറ ജബ്ബാർ, കെ.ഗീത, ലിജോ കല്ലുവിളയിൽ എന്നിവർ സംസാരിച്ചു. പ്രതിനിധി സമ്മേളനം സംസ്ഥാന പ്രസിഡന്റ് ജി.സദാനന്ദൻ നായർ ഉദ്ഘാടനം ചെയ്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |