കോവളം: ലോക തണ്ണീർത്തട സംരക്ഷണ ദിനത്തോടനുബന്ധിച്ച് ഗവ. ഹയർ സെക്കൻഡറി സ്കൂൾ വിദ്യാർത്ഥികളും അദ്ധ്യാപകരും എക്കോ ക്ലബിന്റെ ഭാഗമായി മുട്ടയ്ക്കാട് - കടവിന്മൂല വെള്ളയാണി തണ്ണീർത്തടം സന്ദർശിച്ചു. തണ്ണീർത്തട സംരക്ഷണ രക്ഷാസമിതി പ്രതിനിധി കെ.എസ്. ജയകുമാർ തണ്ണീർത്തട സംരക്ഷണ ദിനത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് സംസാരിച്ചു. പുന്നമൂട് ഗവ. ഹയർ സെക്കൻഡറി സ്കൂളിലെ അദ്ധ്യാപികമാരായ രജിത, കൃഷ്ണ, ഗവ. മെഡിക്കൽ കോളേജ് സ്കൂൾ ഹെഡ്മിസ്ട്രസ് ശ്രീലേഖ, ആനിജോൺ, അനിത, ദീപ എന്നിവർ നേതൃത്വം നൽകി. കായൽ ഫോട്ടോഗ്രാഫറായ സന്തോഷ് വിവിധ പ്രദേശങ്ങൾ കുട്ടികൾക്ക് പരിചയപ്പെടുത്തി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |