ഗുരുവായൂർ : ഗുരുവായൂർ ദേവസ്വത്തിൽ ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ് നടത്തിയ പ്രതി അറസ്റ്റിൽ. എറണാകുളം ഞാറയ്ക്കൽ നായരമ്പലം മങ്ങാട്ട് വീട്ടിൽ ശിവൻ എന്ന് വിളിക്കുന്ന ശിവഗംഗയാണ് (55) അറസ്റ്റിലായത്. പേരാമംഗലം ഇ.പി മാരാർ റോഡിൽ തോപ്പിൽവീട്ടിൽ രാജൻ മകൻ ഹരീഷിൽ(26) നിന്നാണ് ഇയാൾ ഗുരുവായൂർ ദേവസ്വത്തിൽ ജോലി വാഗ്ദാനം ചെയ്ത് പണം കൈപ്പറ്റിയിരുന്നത്.
ഗുരുവായൂർ ടെംപിൾ പൊലീസ് എസ്.ഐ കെ.ഗിരിയും സംഘവുമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. 2022 ജൂൺ മാസം 13 ന് ഗുരുവായൂ൪ കെ.എസ്.ആർ.ടി.സി സ്റ്റാൻഡിന് പിറകിലുള്ള ഒരു ഹോട്ടലിലാണ് ഇയാൾ ഹരീഷിൽ നിന്നും 10,000 രൂപ കൈപ്പറ്റിയിരുന്നത്. 2018ലും ഇയാൾക്കെതിരെ സമാനമായ കേസ് ഗുരുവായൂർ ടെമ്പിൾ പൊലീസ് രജിസ്റ്റർ ചെയ്തിരുന്നതായി പൊലീസ് പറഞ്ഞു. ഈ കേസിൽ ഇയാൾ ജയിൽ വാസം അനുഭവിച്ചിട്ടുണ്ട്.
പ്രതിക്ക് ചാവക്കാട്, കാസർകോട് ജില്ലയിലെ ചന്ദേര പൊലീസ് സ്റ്റേഷൻ, പാലക്കാട് ജില്ലയിലെ മീനാക്ഷിപുരം, കുഴൽമന്ദം എന്നീ പൊലീസ് സ്റ്റേഷനുകളിലും സമാനമായ കേസുള്ളതായി പൊലീസ് പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |