അന്തിക്കാട് : കുട്ടികളുടെ നഗ്ന വീഡിയോ ഡൗൺലോഡ് ചെയ്ത് സൂക്ഷിച്ചതിന് യുവാവിനെ അന്തിക്കാട് പൊലീസ് അറസ്റ്റ് ചെയ്തു. മുൻപ് അരണാട്ടുകരയിലും ഇപ്പോൾ അരിമ്പൂർ ഗുരു ഓഡിറ്റോറിയത്തിന് സമീപം വാരിയം റോഡിൽ താമസിക്കുന്ന പുളിക്കൻ മൂലംകുളം വീട്ടിൽ സെബിൻ തോമസാണ് ( 26 ) അറസ്റ്റിലായത്.
പ്രതിയിൽ നിന്ന് കുട്ടികളുടെ നഗ്ന വീഡിയോ അടങ്ങിയ മൊബൈൽ ഫോൺ പൊലീസ് പിടിച്ചെടുത്തു. ടെലിഗ്രാം ഗ്രൂപ്പുകളിൽ കുട്ടികളുടെ നഗ്ന ദൃശ്യങ്ങൾ കൈമാറുന്ന വൻ സംഘം പ്രവർത്തിക്കുന്നുണ്ട്. ഇവിടെ കുട്ടികളുടെ ചിത്രങ്ങൾ ഷെയർ ചെയ്ത ശേഷം ആവശ്യക്കാർക്ക് പണം നൽകി വാങ്ങാവുന്ന സംവിധാനമാണുള്ളത്. ഇത്തരം ഒരു ഗ്രൂപ്പിൽ നിന്നാണ് സെബിൻ കുട്ടികളുടെ നഗ്ന വീഡിയോകളും ചിത്രങ്ങളും പണം കൊടുത്ത് വാങ്ങി സൂക്ഷിച്ചതെന്ന് പൊലീസ് പറഞ്ഞു. റൂറൽ ജില്ലാ പൊലീസ് മേധാവി ഐശ്വര്യ ഡോംഗ്രെക്ക് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ ഇരിങ്ങാലക്കുട ഡിവൈ.എസ്.പി ബാബു കെ.തോമസിന്റെ നിർദ്ദേശപ്രകാരം അന്തിക്കാട് ഇൻസ്പെക്ടർ പി.കെ.ദാസ്, എസ്.ഐ ഐശ്വര്യ, എ.എസ്.ഐ അരുൺകുമാർ, പൊലീസുകാരായ മുരുകദാസ്, സഹദ് എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |