തിരുവനന്തപുരം: ആറ്റുകാൽ പൊങ്കാലയ്‌ക്കുള്ള കളിമൺ കലങ്ങൾ രാസവസ്തുക്കൾ ചേർത്തുണ്ടാക്കുന്നതാണെന്ന പ്രചാരണം അടിസ്ഥാനരഹിതമാണെന്നും ഇത് ചില ഭാഗത്തുനിന്നുണ്ടായിട്ടുള്ള ഗൂഢാലോചനയുടെ ഭാഗമാണെന്നും കേരള മൺപാത്ര നിർമ്മാണ സമുദായ സഭ ( കെ.എം.എസ്.എസ്) സംസ്ഥാന കമ്മിറ്റി കുറ്റപ്പെടുത്തി.
പരമ്പരാഗത തൊഴിൽ ചെയ്‌ത് ജീവിക്കുന്ന പാവപ്പെട്ട ജനവിഭാഗങ്ങളുടെ ഉപജീവനം തകർത്ത് പകരം മറ്റു സാമഗ്രികൾ വില്പന ചെയ്യാൻ നടത്തിയിട്ടുള്ള ഗൂഢനീക്കമാണ് ഇതിന് പിന്നിലുള്ളത്. പൊങ്കാലയോടനുബന്ധിച്ചുള്ള കച്ചവടത്തിലൂടെ തൊഴിലാളികൾക്ക് ലഭിക്കുന്ന വരുമാനം ഇല്ലാതാക്കുന്ന നടപടിയിൽ നിന്ന് നഗരസഭാ അധികാരികൾ പിന്തിരിയണമെന്നും അല്ലാത്തപക്ഷം നിയമ നടപടിയുമായി മുന്നോട്ടുപോകുമെന്നും സംസ്ഥാന പ്രസിഡന്റ് സുബാഷ് ബോസ് ആറ്റുകാലും ജനറൽ സെക്രട്ടറി രാജേഷ് പാലങ്ങാട്ടും പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |