കല്ലമ്പലം: മികവിന്റ ദൃശ്യ വിരുന്നൊരുക്കി മേവർക്കൽ ഗവ: എൽ.പി എസിൽ 'മിഴിവ് -2023'എന്ന പേരിൽ പഠനോത്സവം സംഘടിപ്പിച്ചു. പൊതുവിദ്യാലയങ്ങളിലെ കുട്ടികളുടെ കഴിവും മികവും ഒത്തിണങ്ങിയ പരിപാടികൾ ഏറെ ശ്രദ്ധേയമായിരുന്നു. പരിപാടി കരവാരം ഗ്രാമപഞ്ചായത്ത് അംഗം ദീപ്തിമോഹൻ ഉദ്ഘാടനം ചെയ്തു. എസ്.എം.സി ചെയർമാൻ നിസാർ അദ്ധ്യക്ഷത വഹിച്ചു. ഹെഡ്മിസ്ട്രസ് പി.ആർ.എം സ്വപ്ന സ്വാഗതം പറഞ്ഞു. റിട്ട. അദ്ധ്യാപികയും വിദ്യാഭ്യാസ, ശാസ്ത്ര വൈജ്ഞാനിക മേഖലകളിൽ പ്രശസ്തയുമായ ഗിരിജ ടീച്ചർ മുഖ്യ അഥിതിയായിരുന്നു. പഞ്ചായത്തംഗം എം.കെ. ജ്യോതി, എസ്.എം.സി അംഗം നാരായണൻ നായർ, എം.പി.ടി.എ പ്രസിഡന്റ് ഹിമ, സീനിയർ സ്റ്റാഫ് പ്രീജ എന്നിവർ സംസാരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |