കോതമംഗലം: വിദേശത്ത് ജോലി വാഗ്ദാനം ചെയ്ത് പണം തട്ടിയ കേസിൽ തങ്കളം കരീപ്പുംചിറ കളപ്പുരക്കുടി മർക്കോസി ( ബേബി വർക്കി, 61 ) നെ കോതമംഗലം പൊലീസ് അറസ്റ്റ് ചെയ്തു. കഴിഞ്ഞ ഏപ്രിലിൽ ആലപ്പുഴ സ്വദേശിയുടെ മകൾക്ക് യു.കെയിൽ ജോലിക്കായി വിസ വാഗ്ദാനം ചെയ്ത് 11 ലക്ഷത്തോളം രൂപ കൈപ്പറ്റി വഞ്ചിച്ചെന്നാണ് കേസ്. കോതമംഗലം റവന്യൂ ടവറിൽ മർക്കോസ് റിക്രൂട്ട്മെന്റ് സ്ഥപനം നടത്തുന്നുണ്ട്. സ്ഥാപനത്തിന് നിയമാനുസൃതമായ ലൈസൻസ് ഇല്ലെന്ന് പൊലീസ് അറിയിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |