തിരുവനന്തപുരം:വർക്കല,ആറ്റിങ്ങൽ, മംഗലപുരം,വെഞ്ഞാറമൂട്, നെടുമങ്ങാട്,ആര്യനാട്,കാട്ടാക്കട, നെയ്യാറ്റിൻകര,പാറശാല എന്നീ പൊലീസ് സ്റ്റേഷൻ പരിധികളിൽ നാളെ ഡ്രോണുകൾക്ക് നിയന്ത്രണം ഏർപ്പെടുത്തി.നവകേരള സദസിന്റെ സുരക്ഷിതമായ നടത്തിപ്പിനായാണ് നിരോധനമെന്ന് റൂറൽ എസ്.പി കിരൺ നാരായണൻ അറിയിച്ചു. നവകേരള സദസ് നടക്കുന്ന 100 മീറ്റർ ചുറ്റളവിലെ പ്രദേശവും ഒരു സദസിൽ നിന്ന് അടുത്തിടത്തേക്ക് മുഖ്യമന്ത്രിയും മന്ത്രിമാരും കടന്നുപോകുന്ന റൂട്ടുകളിലെ 100 മീറ്റർ ചുറ്റളവിലുള്ള പ്രദേശവും റെഡ് സോണായി പ്രഖ്യാപിച്ചു.പ്രത്യേക മേഖലയിൽ ഡ്രോൺ ഉപയോഗം നിയന്ത്രിക്കുന്നതിന് പ്രസ്തുത മേഖല താത്കാലിക റെഡ്സോൺ ആയി പ്രഖ്യാപിക്കാൻ ഡ്രോൺ റൂൾ 2021ൽ 24(2) പ്രകാരം ജില്ലാ പൊലീസ് മേധാവിമാർക്ക് അധികാരമുണ്ട്. നാളെ രാവിലെ 6 മുതൽ രാത്രി 8 വരെയാണ് നിരോധനം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |