തിരുവനന്തപുരം: ക്രിസ്മസ് ദിനത്തിൽ കെ റെയിൽ - സിൽവർ ലൈൻ വിരുദ്ധ ജനകീയ സമിതിയുടെ നേതൃത്വത്തിൽ സെക്രട്ടേറിയറ്റിന് മുമ്പിൽ ഉപവസിക്കും.മുതിർന്ന കോൺണഗ്രസ് നേതാവ് വി.എം.സുധീരൻ ഉദ്ഘാടനം ചെയ്യും.എം.എൽ.എമാരായ ഡോ.എം.കെ.മുനീർ, കെ.കെ.രമ, എം.വിൻസന്റ്, ബി.ജെ.പി ജില്ലാപ്രസിഡന്റ് വി.വി.രാജേഷ് തുടങ്ങിയവർ പങ്കെടുക്കും. സിൽവർ ലൈൻ പദ്ധതിക്കായി ഭൂമിയേറ്റെടുക്കാനുള്ള വിജ്ഞാപനം പിൻവലിക്കുക,പൊലീസ് എടുത്ത കള്ളക്കേസുകൾ പിൻവലിക്കുക,മർദ്ദനത്തിനിരയായവർക്ക് നഷ്ടപരിഹാരം നൽകുക, സിൽവർ ലൈൻ പദ്ധതി ഉപേക്ഷിച്ച് ഉത്തരവിറക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചാണ് സമരമെന്ന് സംസ്ഥാന ജനറൽ കൺവീനർ എസ്.രാജീവൻ വാർത്താക്കുറിപ്പിൽ അറിയിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |