കൊടുങ്ങല്ലൂർ: എടവിലങ്ങിൽ വ്യാപാര സ്ഥാപനത്തിനു നേരെ ഗുണ്ടാ ആക്രമണം. വ്യാപാര സ്ഥാപനം അടിച്ചു തകർക്കുകയും കടയുടമയെ ആക്രമിച്ച് പരിക്കേൽപ്പിക്കുകയും ചെയ്തു. എടവിലങ്ങ് നടവരമ്പിലെ അരുൺ ട്രേഡേഴ്സ് എന്ന വ്യാപാര സ്ഥാപനത്തിനും ഉടമയ്ക്കും നേരെയാണ് ആക്രമണമുണ്ടായത്. പരിക്കേറ്റ കടയുടമ കൊണ്ടിയാറ ഉണ്ണിക്കൃഷ്ണനെ (57) കൊടുങ്ങല്ലൂർ മോഡേൺ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
തലയിലെ മുറിവിൽ 5 തുന്നിക്കെട്ട് വേണ്ടിവന്നു. കൈക്കും ദേഹത്തും മുറിവേറ്റിട്ടുണ്ട്. ക്രിസ്മസ് ദിനത്തിൽ ഉച്ചയ്ക്ക് ഒരു മണിയോടെയായിരുന്നു ആക്രമണം. മോട്ടോർ ബൈക്കിലെത്തിയ രണ്ട് പേരാണ് ആക്രമണം നടത്തിയത്. രാവിലെ കടയിലെത്തിയ രണ്ട് പേർ വെളിച്ചെണ്ണ വില കുറച്ച് വിൽക്കുന്നതിനെ ചൊല്ലി ഉണ്ണിക്കൃഷ്ണനുമായി വാക്കുതർക്കത്തിൽ ഏർപ്പെട്ടിരുന്നു. ഇതിന്റെ തുടർച്ചയായാണ് ആക്രമണമുണ്ടായതെന്ന് കരുതുന്നു.
കടയിൽ സൂക്ഷിച്ചിരുന്ന കോഴിമുട്ട, നാടൻ കോഴിമുട്ട, താറാവ് മുട്ട എന്നിവ ഉൾപ്പെടെ 1,29,000 രൂപയുടെ നാശനഷ്ടങ്ങൾ വരുത്തിയതായി കടയുടമ പൊലീസിന് മൊഴി നൽകി. കണ്ടാൽ അറിയാവുന്ന രണ്ട് പേർക്കെതിരെ കേസെടുത്തതായി കൊടുങ്ങല്ലൂർ പൊലീസ് അറിയിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |