ചങ്ങനാശേരി: കുറിച്ചിയിൽ 4.100 ഗ്രാം കഞ്ചാവുമായി യുവാവ് ചങ്ങനാശേരി എക്‌സൈസ് സംഘം പിടികൂടി. നാട്ടകം പോളച്ചിറകരയിൽ ഞാവക്കാട് ചിറയിൽ തങ്കച്ചന്റെ മകൻ ഗിരിഷ് (27) നെയാണ് എക്‌സൈസ് സംഘം അറസ്റ്റ് ചെയ്തത്. ബുധനാഴ്ച രാത്രി രാത്രി 10.30 ഓടെ ചങ്ങനാശേരി എക്‌സൈസ് റേഞ്ച് ഇൻസ്‌പെക്ടർ ടി.എസ് പ്രമോദിന്റെ നേതൃത്വത്തിലുള്ള എക്‌സൈസ് സംഘം കുറിച്ചി പഞ്ചായത്തിൽ പരിശോധന നടത്തുമ്പോഴാണ് എം.സി റോഡിൽ കുറിച്ചി ഔട്ട് പോസ്റ്റിന് സമീപം കെ.എസ്.ടി.പി വെയിറ്റിംഗ് ഷെഡിന് സമീപം വെച്ച് സ്‌കൂട്ടറിൽ കടത്തികൊണ്ടു വന്ന 4. 100 കിലോഗ്രാം കഞ്ചാവുമായി യുവാവ് എക്‌സൈസ് സംഘത്തിന്റെ പിടിയിലായത്. ഒറീസയിൽ നിന്നും കുറഞ്ഞ വിലയ്ക്ക് കഞ്ചാവ് വാങ്ങി കേരളത്തിൽ എത്തിച്ചു ആവശ്യക്കാർക്ക് വില്പന നടത്തി പണം ഉണ്ടാക്കുക എന്നതായിരുന്നു പ്രതിയുടെ ഉദ്ദേശമെന്നും കൂടുതൽ പ്രതികൾ ഉണ്ടോയെന്നും കഞ്ചാവിന്റെ ഉറവിടം സംബന്ധിച്ചു അന്വേഷണത്തിലാന്നെന്നും എക്‌സൈസ് ഇൻസ്‌പെക്ടർ അറിയിച്ചു. അസിസ്റ്റന്റെ എക്‌സൈസ് ഇൻസ്‌പെക്ടർ ടി.എസ് സുരേഷ്, സിവിൽ എക്‌സൈസ് ഓഫിസർമാരായ പ്രവീൺ കുമാർ, അമൽ, വനിതാ സിവിൽ എക്‌സൈസ് ഓഫിസർ നിത്യ വി.മുരളി ,ഡ്രൈവർ മനിഷ് കുമാർ എന്നിവരുടെ നേതൃത്വത്തിലാണ് പ്രതിയെ പിടികൂടിയത്. ചങ്ങനാശേരി കോടതിയിൽ ഹാജരാക്കിയെ പ്രതിയെ റിമാൻഡ് ചെയ്ത് പൊൻകുന്നം സബ് ജയിലിലാക്കി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |