കാഞ്ഞിരപ്പള്ളി:യുവാവിനെ ആക്രമിച്ചു കൊലപ്പെടുത്താൻ ശ്രമിച്ചയാൾ അറസ്റ്റിൽ. എരുമേലി ചേനപ്പാടി പൈക്കാട്ട് സച്ചു (25) നെയാണ് കാഞ്ഞിരപ്പള്ളി പൊലീസ് അറസ്റ്റ് ചെയ്തത്. കാഞ്ഞിരപ്പള്ളി സ്വദേശിയായ യുവാവിനെ വിഴിത്തോട് ഭാഗത്ത് വച്ച് ആക്രമിച്ചു കൊലപ്പെടുത്താൻ ശ്രമിക്കുകയായിരുന്നു. യുവാവും സുഹൃത്തുക്കളും ചേർന്ന് മകരവിളക്കിനോടനുബന്ധിച്ച് വിഴിത്തോട് ഭാഗത്തെ ഹോട്ടലിന് മുൻവശം അലങ്കാര പണികൾ ചെയ്തുകൊണ്ടിരിക്കുന്ന സമയം സ്കൂട്ടറിൽ എത്തിയ ആക്രമികൾ യുവാവിന്റെ സുഹൃത്തിനെ മർദ്ദിക്കുകയായിരുന്നു. ഇത് തടഞ്ഞ യുവാവിനെ സംഘം ചേർന്ന് കയ്യിൽ കരുതിയിരുന്ന സ്റ്റീലിന്റെ കമ്പി കൊണ്ട് ക്രൂരമായി മർദ്ദിച്ച് കൊലപ്പെടുത്താൻ ശ്രമിക്കുകയായിരുന്നു. പരാതിയെ തുടർന്ന് കാഞ്ഞിരപ്പള്ളി പൊലീസ് കേസെടുത്ത് ഒളിവിൽ കഴിഞ്ഞിരുന്ന ഇയാളെ പിടികൂടി. എരുമേലി സ്റ്റേഷനിലെ ആന്റി സോഷ്യൽ ലിസ്റ്റിൽ ഉൾപ്പെട്ടയാളാണ്. എസ്.എച്ച്.ഒ ഫൈസൽ, എസ്.ഐ ജിൻസൺ ഡൊമിനിക്ക്, എ.എസ്.ഐ അനീഷ്, സി.പി.ഒമാരായ ശ്രീരാജ്, പീറ്റർ, അഭിലാഷ്, വിമൽ എന്നിവരും അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നു. ഇയാളെ കോടതിയിൽ ഹാജരാക്കി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |